scorecardresearch

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ഇപി ജയരാജന് നിർണായകം

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കുന്നത്

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കുന്നത്

author-image
WebDesk
New Update
E P Jayarajan

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം:  ഇ പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചർച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കുന്നത്.പുതിയ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ പി ജയരാജൻ പാർട്ടിക്ക് മുന്നിൽ വിശദീകരിച്ചേക്കും.

Advertisment

എന്നാൽ വിഷയത്തിൽ പാർട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്സുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് പരസ്യമായി പറയുന്ന ഇ.പി ജയരാജൻ പാർട്ടിക്ക് മുന്നിൽ എന്ത് വിശദീകരിക്കുമെന്നത് പ്രധാനമാണ്.

നേരത്തെ, വ്യാഴാഴ്ച പാലക്കാട് പ്രചാരണത്തിനെത്തിയ ഇപി ജയരാജൻ പുറത്തുവന്നത് തന്റെ ആത്മകഥയല്ലെന്ന് വീണ്ടും ആവർത്തിച്ചിരുന്നു. ഡിസി ബുക്‌സുമായി ഒരുകരാറിലും താൻ ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ജയരാജൻ, തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദത്തിൽ പിന്നിൽ കൃത്യമായ ഗൂഡാലോചന ഉണ്ടായിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.

ഡിസിയക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് ജയരാജൻ ആത്മകഥയെന്ന് പേരിൽ ഫെയ്സ് ബുക്കിൽ വന്ന് ടാഗിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വിലയിരുത്തലുകളും യോഗത്തിൽ ഉണ്ടാകും. ചേലക്കരയിൽ വിജയിക്കും എന്നാണ് തൃശ്ശൂർ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വയനാട് പോളിങ് ശതമാനത്തിൽ ഉണ്ടായ കുറവും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായേക്കും.

Read More 

Cpm Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: