/indian-express-malayalam/media/media_files/5f1P59KLosom7t2tYxSp.jpg)
പുഷ്പൻ
കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മൂന്നരയോടയാണ് അന്ത്യം. ഓഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. 54-ാം വയസ്സിലാണ് അന്ത്യം. മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു.
1994 നവംബര്‍ 25ന് നടന്ന കൂത്തുപറമ്പ് പൊലീസ് വെടിവെയ്പിൽ സുഷുമ്നനാഡിക്കു പരിക്കേറ്റ പുഷ്പൻ 24-ാം വയസ്സു മുതൽ കിടപ്പിലായിരുന്നു. യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൂത്തുപറമ്പിൽ, മന്ത്രി എം.വി. രാഘവനെതിരെ കരിങ്കൊടി കാട്ടിയിരുന്നു. ഇതിനെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് പുഷ്പന് പരിക്കേറ്റത്.
ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പനെ കാണാൻ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെയുള്ളവർ മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ആശുപത്രിയിലെത്തി പുഷ്പനെ കണ്ടിരുന്നു. പരേതരായ കുഞ്ഞിക്കുട്ടി, ലക്ഷ്മി എന്നിവരുടെ മകനായാണ് പുഷ്പന്റെ ജനനം. ശശി, രാജൻ, പ്രകാശൻ, ജാനു, അജിത എന്നിവർ സഹോദരങ്ങളാണ്.
ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ ഹൃദയവും ദുഃഖഭരിതമാണെന്ന്, പുഷ്പൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. "മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണ്. സഖാവിനോടൊപ്പം പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി നമ്മുടെയുള്ളിൽ ജ്വലിക്കുകയാണ്.
1994, നവംബർ 25 ഈ നാട് ഒരിക്കലും മറക്കില്ല. കെ.കെ രാജീവന്‍. കെ.വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പനു ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവയ്പ്പ് എന്നന്നേയ്ക്കുമായി സഖാവിനെ ശയ്യാവലംബിയാക്കി," മുഖ്യമന്ത്രി പറഞ്ഞു. സഖാവിൻ്റെ രക്തസാക്ഷിത്വം പാർടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- സിദ്ധാർഥന്റെ മരണം:ഡീനിനേയും അസി. വാർഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
- പുന്നമടയിൽ തീപാറും;നെഹ്റുട്രോഫിയ്ക്ക് ഒരുങ്ങി നാട്
- അവസാനമായി അർജുൻ വീട്ടിലേക്ക്; വിങ്ങിപ്പൊട്ടി കേരളം
- അർജുൻ മടങ്ങുന്നു; മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും
- മറുപടിയുമായി അൻവർ:ആർക്കൊപ്പം നിൽക്കണമെന്ന് പ്രവർത്തകർ തീരുമാനിക്കെട്ടെ
- അൻവറിന്റെ ഉദ്ദേശ്യം വ്യക്തം, ആരോപണങ്ങളെല്ലാം പൂർണമായും തള്ളുന്നു: മുഖ്യമന്ത്രി
- മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്റെ മോഹം നടക്കില്ല: പി.വി.അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.