/indian-express-malayalam/media/media_files/pavOPic4XjCN27FdBvjv.jpg)
സജി മഞ്ഞക്കടമ്പിൽ (ഫൊട്ടോ-സ്ക്രീൻ ഗ്രാബ്)
കോട്ടയം: കോട്ടയത്തെ യുഡിഎഫിനെ വെട്ടിലാക്കുന്ന കടുത്ത നിലപാടുമായി രാജിവെച്ച് യുഡിഎഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും രാജി വെച്ച സജിയെ അനുനയിപ്പിച്ച് യുഡിഎഫ് ക്യാമ്പിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ തൽക്കാലം യുഡിഎഫിലേക്ക് തിരികയില്ലെന്ന നിലപാടാണ് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള സജി മഞ്ഞക്കടമ്പിലിന്റെ രാജി പിന്‍വലിപ്പിക്കുന്നതിനുള്ള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ശ്രമമാണ് ഇതോടെ പരാജയപ്പെട്ടിരിക്കുന്നത്. മോന്‍സ് ജോസഫുമായുള്ള തർക്കങ്ങളാണ് സജിയുടെ രാജിയിൽ കലാശിച്ചതെന്നാണ് വിവരം. നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് കോട്ടയം സീറ്റിൽ പരസ്യമായ അവകാശവാദവുമായി സജി രംഗത്തെത്തിയിരുന്നു. അന്നുമുതൽ പാർട്ടിക്കുള്ളിലുണ്ടായ അസ്വാരസ്യങ്ങളും സജിയുടെ രാജിക്ക് പിന്നിലുണ്ടെന്നും സൂചനയുണ്ട്.
അതേ സമയം സജി മഞ്ഞക്കടമ്പന്റെ രാജിയെ ശ്രദ്ധയോടെയാണ് കേരള കോൺഗ്രസ് മാണി വിഭാഗവും ഇടതുപക്ഷവും നോത്തിക്കാണുന്നത്. ഇതിന്റെ ഭാഗമായി സജി മഞ്ഞക്കടമ്പിലിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ജോസ് കെ മാണി തന്നെ രംഗത്തെത്തിയിരുന്നു. സജി പാർട്ടിയിലെ ഒന്നാമനെന്നും മികച്ച സംഘാടകനെന്നും വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി പ്രശംസിച്ചത്. എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിലേക്കില്ലെന്ന നിലപാടിന് പിന്നാലെ സജി മഞ്ഞക്കടമ്പിൽ ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽ നിന്നും കെ.എം മാണിയുടെ ചിത്രം എടുത്തുകൊണ്ടുപോയി. നാളെ കെ.എം മാണിയുടെ ഓർമ്മദിനത്തിൽ അനുസ്മരണം നടത്താനാണ് ചിത്രമെടുത്തതെന്നാണ് സജിയുടെ വിശദീകരണം. അതേ സമയം നീക്കത്തിന് പിന്നാലെ സജി മഞ്ഞക്കടമ്പിൽ മാണി വിഭാഗത്തോടൊപ്പം ചേർന്നേക്കുമെന്ന സൂചനകളുമുണ്ട്.
തിരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയുള്ള യുഡിഎഫ് ചെയർമാന്റെ രാജി യുഡിഎഫ് ക്യാമ്പിന് തലവേദനയായിരിക്കുകയാണ്. ഇക്കാര്യത്തിൽ അനുനയ നീക്കങ്ങൾക്ക് കേരള കോൺഗ്രസ് നേതൃത്വം വേണ്ട രീതിയിൽ ശ്രമിച്ചില്ലെന്ന പരാതിയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. എന്നാൽ അനുനയ നീക്കങ്ങൾ പാളിയതോടെ ഇനി സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടാൽ മാത്രം മുന്നണിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പരിഗണിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് നിലവിൽ യുഡിഎഫ്.
Read More:
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.