scorecardresearch

രാജ്യത്തെ ജനറേറ്റീവ് എ.ഐ കേന്ദ്രമായി കേരളത്തെ ഉയർത്തും; എഐ കോൺക്ലേവിൽ മുഖ്യമന്ത്രി

കേരള സർക്കാരും ഐബിഎമ്മും സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും പരിപാടി ജനറേറ്റീവ് എഐയിൽ യിൽ കേരളത്തെ ഒരു സാധ്യതകളുടെ മേഖലയായി ഉയർത്തുമെന്നും മുഖ്യമന്ത്രി

കേരള സർക്കാരും ഐബിഎമ്മും സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും പരിപാടി ജനറേറ്റീവ് എഐയിൽ യിൽ കേരളത്തെ ഒരു സാധ്യതകളുടെ മേഖലയായി ഉയർത്തുമെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
Conclave

എഐ-യെ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനം  പ്രതിബദ്ധതമാണെന്നും ദ്വിദിന രാജ്യാന്തര എ ഐ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു (ചിത്രം -പിആർഡി)

കൊച്ചി: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തെ ജനറേറ്റീവ് എ.ഐ കേന്ദ്രമായി കേരളത്തെ ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനത്തിനും വ്യവസായ 4.0-നുള്ള തയ്യാറെടുപ്പിനും എഐ-യെ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനം  പ്രതിബദ്ധതമാണെന്നും ദ്വിദിന രാജ്യാന്തര എ ഐ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

Advertisment

"ഐബിഎമ്മിനോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ജനറൽ എഐ കോൺക്ലേവിന് ആതിഥേയത്വം വഹിക്കുന്നതിൽ കേരളം സന്തോഷിക്കുന്നു. എഐയുടെ പരിവർത്തന സാധ്യതകളും നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ഞങ്ങൾ പര്യവേക്ഷണം ചെയ്യുമ്പോൾ, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രാജ്യത്തെ പ്രധാന കേന്ദ്രമായി കേരളത്തെ ഉയർത്തുന്നതിനുള്ള ഒരു ചവിട്ടുപടിയാണിത്. "മുഖ്യമന്തി പറഞ്ഞു.

കേരള സർക്കാരും ഐബിഎമ്മും സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും പരിപാടി ജനറേറ്റീവ് എഐയിൽ യിൽ കേരളത്തെ ഒരു സാധ്യതകളുടെ മേഖലയായി ഉയർത്തുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിലെ സാമ്പത്തിക, തൊഴിൽ വളർച്ചയ്ക്കായി ജനറേറ്റീവ് എഐയുടെ സ്വാധീനം, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പരിപാടിയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്  കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെന്‍ എഐ ഹബ്ബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോണ്‍ക്ലേവ്. ജെന്‍ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തില്‍ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയില്‍ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തില്‍ എഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലനം നല്‍കിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

Pinarayi Vijayan Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: