scorecardresearch

'അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം': പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി

നേരത്തെ കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലും പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു

നേരത്തെ കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലും പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
PP Divya, CM Pinarayi Vijayan

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി

കണ്ണൂർ: എഡിഎം നവീൻബാബൂവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സംഭവത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി.

Advertisment

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.  

നേരത്തെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട പിപി ദിവ്യയ്ക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ വിമർശനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മറ്റ് പ്രതിനിധികളും പിപി ദിവ്യയെ വിമർശിച്ച് രംഗത്തെത്തി. ദിവ്യയുടെ പ്രസംഗത്തിലെ അവസാനഭാഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. എന്നാൽ ദിവ്യയെ അനുകൂലിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമർശനമാണ് തലശ്ശേരിയിൽ നിന്നുള്ള നേതാക്കൾ ഉയർത്തിയത്. 

Read More

Cpm Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: