/indian-express-malayalam/media/media_files/pqyZOAhMYeyWixpzucuN.jpg)
തിരുവനന്തപുരം: കടമെടുപ്പ് പരിധിയിലെ ഇടപെടലടക്കം സംസ്ഥാനത്തെ വെട്ടിലാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷവുമായി ചേർന്നുള്ള നീക്കത്തിന് സർക്കാർ. ഇക്കാര്യത്തിൽ യോജിച്ചുള്ള നീക്കം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് മുൻകൈ എടുത്തത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ സാമ്പത്തിക മേഖലയിലടക്കം കടുത്ത അവഗണനയാണ് തുടരുന്നതെന്ന് ആരോപിക്കുന്ന സിപിഎം ഇതിനെതിരെ ദില്ലി മാർച്ച് നടത്തുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഈ പ്രതിഷേധങ്ങൾക്ക് പിന്തുണ തേടാനായാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
ഇന്ന് ഓൺലൈനായി നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും. അതേ സമയം പ്രതിപക്ഷ യുവജന സംഘടനകളും കോൺഗ്രസും സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഇത്തരത്തിലൊരു ചർച്ചയ്ക്കായി ഇരുപക്ഷവും ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലടക്കം കേന്ദ്രം അനാവശ്യമായി ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തത് കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.
Read More
- സന്നിധാനത്ത് മാത്രം ഒന്നര ലക്ഷത്തിലധികം ഭക്തർ, ഭക്തിയുടെ നിറവിൽ ഇന്ന് മകരവിളക്ക്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.