/indian-express-malayalam/media/media_files/uQpGLRg2UaploPfYyb41.jpeg)
മകരവിളക്കിനോട് അനുബന്ധിച്ച് നടന്ന തിരുവാഭരണ എഴുന്നള്ളത്ത് (ഫൊട്ടോ: Unni, TDB)
Kerala news, Sabarimala Makaravilakku 2024: തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയതിന് പിന്നാലെ പൊന്നമ്പല മേട്ടിൽ മകര വിളക്ക് തെളിഞ്ഞു. ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് ലക്ഷക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദർശിക്കാൻ കാത്തിരിക്കുന്നത്. മകര ജ്യോതി തെളിയുന്നത് വീക്ഷിക്കാൻ ഒന്നര ലക്ഷത്തിലധികം ഭക്തർ ഇന്ന് സന്നിധാനത്തും സമീപ കേന്ദ്രങ്ങളിലുമായി തമ്പടിച്ചിട്ടുണ്ട്.
തന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണം സ്വീകരിച്ച് നട അടച്ച ശേഷം അയ്യപ്പനെ സർവ്വാഭരണ വിഭൂഷിതനായി അണിയിച്ചൊരുക്കി. ഇതിന് ശേഷം നട തുറന്ന് ദീപാരാധന നടത്തിയ ശേഷമാണ് പൊന്നമ്പല മേട്ടിൽ മൂന്നുവട്ടം മകര വിളക്ക് തെളിഞ്ഞണഞ്ഞത്. ഭക്തർക്ക് യോഗിയായ അയ്യപ്പനെ യോദ്ധാവായി അണിയിച്ചൊരുക്കിയത് ദർശനം നടത്താനുള്ള അസുലഭമായ അവസരമാണിത്. ഇതിന് ശേഷം ദർശനപുണ്യം നേടിയ ആത്മനിർവൃതിയോടെ അയ്യപ്പന്മാർ ഇന്ന് തന്നെ മലയിറങ്ങി തുടങ്ങും.
സന്നിധാനത്തും പരിസരത്തും കർശന നിയന്ത്രണങ്ങൾ
തിരക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മകര ജ്യോതി തെളിയുന്നത് വീക്ഷിക്കാൻ ഒന്നര ലക്ഷത്തിലധികം ഭക്തർ ഇന്ന് സന്നിധാനത്ത് എത്തിയിട്ടുണ്ട്. മകര വിളക്ക് ദർശിക്കാൻ പത്ത് വ്യൂ പോയിന്റുകൾ ഉൾപ്പെടെ, വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
സന്നിധാനം കഴിഞ്ഞാൽ മകരവിളക്ക് ദർശനത്തിനായി ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. 8 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
സത്രം, കാനന പാത, വള്ളക്കടവ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകരവിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല. തിരുവാഭരണ ഘോഷയാത്ര ആറു മണിയോടെ സന്നിധാനത്തെത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും അതോടൊപ്പം തന്നെ പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us