/indian-express-malayalam/media/media_files/uploads/2017/07/pinarayi-1.jpg)
പാർട്ടി പ്രതിസന്ധികളിലൂടെ കടന്നുപോയ നിർണ്ണായക ഘട്ടത്തില്‍ നേതൃസ്ഥാനം ഇട്ടെറിഞ്ഞ് പോയ ആളാണ് രാഹുലെന്നും അദ്ദേഹം വിമർശിച്ചു
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങൾ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരായ പരാമർശങ്ങളിൽ രാഹുൽ ഗാന്ധിക്കും നരേന്ദ്ര മോദിക്കും ഒരേ സ്വരമാണെന്നും രാഹുൽ ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയെത്തിയാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി പ്രതിസന്ധികളിലൂടെ കടന്നുപോയ നിർണ്ണായക ഘട്ടത്തില്‍ നേതൃസ്ഥാനം ഇട്ടെറിഞ്ഞ് പോയ ആളാണ് രാഹുലെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ യാഥാർത്ഥ്യത്തെ നുണകൾ കൊണ്ട് മറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന വെപ്രാളമാണ് ബിജെപിക്കും കോൺഗ്രസിനുമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘ പരിവാറിനെ പേടിച്ച് സ്വന്തം പതാക ഒളിപ്പിക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധിക്കുള്ളതെന്നും ബിജെപിയെ പേടിച്ച് വയനാട്ടിലേക്ക് ഒളിച്ചോടിയെത്തിയ വ്യക്തിയാണ് രാഹുലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
2019 ൽ രാഹുലിനെ വയനാട്ടിലേക്ക് എത്തിച്ചതിലൂടെ ചില തെറ്റിദ്ധാരണകൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അതിലൂടെയാണ് ആ തിരഞ്ഞെടുപ്പിൽ അവർ നേട്ടമുണ്ടാക്കിയത്. എന്നാൽ ജനം അതെല്ലാം പൊള്ളയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതിന്റെ ഫലമാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴും 5 വർഷം മുമ്പുള്ള അതേ തന്ത്രമാണ് രാഹുലിനെ മുൻനിർത്തി കോൺഗ്രസ് പയറ്റുന്നത്. എന്നാൽ രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള നേതാവെന്ന നിലയിലേക്ക് വളരാൻ രാഹുൽ ഗാന്ധിക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പ്രധാന എതിരാളിയെന്ന് രാഹുൽ തന്നെ എപ്പോഴും പറയുന്ന ബിജെപിക്കെതിരെ നേരട്ടുള്ള പോരാട്ടം ഒഴിവാക്കിയാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയെത്തിയതെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.