/indian-express-malayalam/media/media_files/2025/11/02/balagopal-2025-11-02-10-08-40.jpg)
KN Balagopal in Varthamanam Podcast
KN Balagopal in Varthamanam Podcast:സംസ്ഥാനത്തെ പ്ലാന്റേഷൻ നിയമങ്ങളിൽ അടക്കം മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം ഉൾപ്പടെയുള്ളവയുടെ സാധ്യതകൾ മുന്നിൽകണ്ട് ഇത്തരം മേഖലയിൽ നിയമപരിഷ്‌കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read:മദ്യത്തിന്റെ വിലകൂട്ടില്ല, അത് ലഹരിവ്യാപനത്തിന് കാരണമാകും: കെഎൻ ബാലഗോപാൽ
ഏത് സംരഭകനും കേരളത്തിൽ എത്താമെന്ന് സ്ഥിതി ഇപ്പോൾ ഉണ്ട്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കാണ് ഇനി ഭാവിയുള്ളത്. ഇത്തരം വ്യവസായങ്ങൾ വളർത്താനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഭക്ഷ്യ-കൃഷിയധിഷ്ഠിതമായ വ്യവസായങ്ങൾക്കും കേരളത്തിൽ സാധ്യതകളുണ്ട്. ഈ മേഖലയിലും നിക്ഷേപം വർധിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
ആയിരം രൂപ ഒരാൾക്ക് നൽകുന്നതിനപ്പുറം ഒരാൾക്ക് ജോലി ചെയ്ത രണ്ടായിരം രൂപ ഈ നാട്ടിൽ നിന്ന് തന്നെ സമ്പാദിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഒരാൾക്ക് സൈ്വരമായി ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Also Read:സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ട്; എന്തിനെയും കേരളം അതിജീവിക്കും: കെഎൻ ബാലഗോപാൽ
രാജ്യത്ത് ധനകാര്യ രംഗത്ത് നടത്തിയ പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പലപരിഷ്‌കാരങ്ങളും സംസ്ഥാനങ്ങളുടെ വിഭവസമാഹാരത്തെ കുറച്ചു. സംസ്ഥാനങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള വിഭവങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോലും സംസ്ഥാനങ്ങളുടെ ധനസമാഹരണത്തിൽ കേന്ദ്രം കൈകടത്തുന്നില്ലെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് വർഷത്തിനിടെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ശമ്പളപരിഷ്‌കരണം ഉൾപ്പടെയുള്ളവ നടത്തിയെന്നും ബാലഗോപാൽ അവകാശപ്പെട്ടു. ക്ഷേമപെൻഷൻ ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും കൃത്യമായി നടപ്പിലാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
Also Read:സിപിഎമ്മല്ല കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അനിവാര്യം: രമേശ് ചെന്നിത്തല
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ ധനമന്ത്രി രൂക്ഷമായി വിമർശിച്ചു. തങ്ങളുടെ സർക്കാരുകൾ ഭരണത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് ബിജെപി വെച്ചുപുലർത്തുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടെ കാര്യങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന്റെ ഔദാര്യത്തിന് കാത്തിരിക്കേണ്ട ഗതിയാണ്. ഭരണഘടന പോലും ഒറ്റദിവസം കൊണ്ട് മാറ്റാൻ ശ്രമിക്കുന്നവരുടെ പക്കൽ നിന്നും കുടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ബാലഗോപാൽ പറഞ്ഞു.
Read More:വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശൻ പിണറായിയുടെ ഐശ്വര്യം: വെള്ളാപ്പള്ളി നടേശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us