/indian-express-malayalam/media/media_files/XbOy1djWgG55tnDEhdR4.jpg)
Chalakkudy Election Result 2024: സിറ്റിങ് എം.പി. ബെന്നി ബെഹനാൻ (യുഡിഎഫ്), സി. രവീന്ദ്രനാഥ് (എൽഡിഎഫ്), കെ.എ. ഉണ്ണികൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ചാലക്കുടിയിലെ പ്രധാന സ്ഥാനാർത്ഥികൾ
Chalakkudy Kerala Lok Sabha Election Result 2024: എറണാകുളം, തൃശൂർ ജില്ലകളിലായി കിടക്കുന്ന പഴയ മുകുന്ദപുരം പേരുമാറി ചാലക്കുടിയായ മണ്ഡലം പൊതുവെ യു.ഡി.എഫ് സ്വാധീന മേഖലയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ചില അപ്രതീക്ഷിത നീക്കങ്ങളിലുടെ കോൺഗ്രസ്സിന്‍റെ പ്രമുഖരെയടക്കം സി.പി.എം വീഴ്ത്തിയിട്ടുമുണ്ട്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകൾ പത്മജയെ ലോനപ്പൻ നമ്പാടനും പി.സി. ചാക്കോയെ നടൻ ഇന്നസെന്‍റും ഒക്കെ തോൽപ്പിച്ചത് ഇങ്ങനെയാണ്.
കഴിഞ്ഞ തവണ ആദ്യ പാർലമെന്റ് വിജയം കണ്ട സിറ്റിങ് എം.പി. ബെന്നി ബെഹനാൻ തന്നെയാണ് ഇത്തവണയും യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം പിറവം, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചു.
സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് കോളജ് അധ്യാപകനായിരുന്ന സി. രവീന്ദ്രനാഥ് പൊതുരംഗത്ത് സജീവമാകുന്നത്. തൃശൂർ സെന്റ് തോമസ് കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു. തൃശൂർ ജില്ലയിലെ കൊടകര, പുതുക്കാട് നിയോജകമണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ പൊതു വിദ്യാഭാസ മന്ത്രിയായിരുന്നു.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന്‍റെ കെ.എ. ഉണ്ണികൃഷ്ണനാണ് സ്ഥാനാർഥി. റബർ ബോർഡ് വൈസ് ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ചാലക്കുടി മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും പുറമേ ട്വന്റി ട്വന്റി എന്ന പാർട്ടിയും മത്സരിക്കുന്നുണ്ട്. ചാലക്കുടി മണ്ഡലത്തിലെ ജയപരാജയം നിർണയിക്കുന്നതിൽ ഒരു പങ്ക് ഈ പാർട്ടിക്ക് ഉണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്.
മണ്ഡല പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിൽ കയ്പമംഗലം, കൊടുങ്ങല്ലൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ എൽ.ഡി.എഫും ചാലക്കുടി, പെരുമ്പാവുർ, അങ്കമാലി, ആലുവ എന്നിവടങ്ങളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. ഇപ്പോൾ 11 സ്ഥനാർത്ഥികളാണ് മത്സര രംഗത്ത്.
ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വിജയിക്കുമെന്നാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചിച്ചത്. 36.7% പേര്‍ ബെന്നി ബഹനാനെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ടാം സ്ഥാനത്ത് എൽഡിഎഫിന്റെ സി. രവീന്ദ്രനാഥാണ്. 30.95% പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. സർവ്വേയിൽ എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ കെ.എ. ഉണ്ണികൃഷ്ണനെ അനുകൂലിച്ച് 18.61% പേരും വോട്ടു ചെയ്തു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം:
ബന്നി ബഹന്നാൻ (കോൺഗ്രസ്) - 4,73,444
ഇന്നസെന്റ് (സി.പി.എം) - 3,41,170
എ.എൻ. രാധാകൃഷ്ണൻ (ബി.ജെ.പി) - 1,54,159
Read More
- ഹൈറേഞ്ചിൽ 'ഹൈ പവർ മഴ'; ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
- 'കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രു ഭൈരവി യാഗവും പഞ്ചബലിയും നടത്തി'
- സംസ്ഥാനത്ത് കാലവർഷമെത്തി; തിങ്കളാഴ്ച്ച വരെ വ്യാപക മഴ
- വീണാ വിജയന്റെ കമ്പനിക്ക് വിദേശ അക്കൗണ്ട്; ലാവ്ലിനും പിഡബ്ല്യുസിയും കോടികൾ നിക്ഷേപിച്ചു: ഷോൺ ജോർജ്
- കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.