/indian-express-malayalam/media/media_files/uploads/2017/10/school-bus.jpeg)
സ്‌കൂൾ ബസുകളിൽ ഇനി മുതൽ ക്യാമറ വേണം
കൊച്ചി: സംസ്ഥാനത്ത് സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഏപ്രിൽ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ക്യാമറകൾ നിർബന്ധമാക്കി.
സ്‌കൂൾ ബസുകളിൽ മൂന്ന് ക്യാമറകൾ
മിനിമം മൂന്ന് ക്യാമറകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്‌കൂൾ ബസുകളുടെ മുൻ-പിൻ ഭാഗങ്ങൾ, ഉൾവശം എന്നിവടങ്ങളിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന തരത്തിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം.
കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ സെൻസറിങ് സംവിധാനം
ഓൾ ഇന്ത്യാ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങളിലും ക്യാമറകൾ വേണമെന്നും മോട്ടോർ വാഹനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻ, പിൻ ദൃശ്യങ്ങൾ വ്യക്തമാക്കുന്നതും വീഡിയോ റിക്കോർഡിങ്ങ് ഉള്ളതുമായ ക്യാമറകളാണ് സ്ഥാപിക്കേണ്ടത്.
ഇതിനുപുറമേ ഇത്തരംവാഹനങ്ങളിലെ രാത്രിസമയദൃശ്യങ്ങൾ, ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈൽ ഉപയോഗം മുതലായവ തിരിച്ചറിയാൻ സെൻസറിങ് സവിശേഷതകൾ ഉള്ളതുമായ ക്യാമറകളാണ് സ്ഥാപിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇതിന് പുറമേ ഡ്രൈവറുടെ ക്യാബിൻ, പാസഞ്ചേഴ്സ് കമ്പാർട്ട്‌മെന്റ് എന്നിവയെ വേർതിരിക്കുന്നതിന് കട്ടിയുള്ളതും ഇരുണ്ടതുമായ കർട്ടനുകൾ ഉപയോഗിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
Read More
- പിഎസ് സി അംഗങ്ങൾക്ക് ശമ്പള വർധന, ചെയർമാന് ജില്ലാ ജഡ്ജിക്ക് തുല്യ ശമ്പളം
- യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിനെ സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ; ക്ഷണിച്ച് എ.എ റഹീമും വി.കെ. സനോജും
- സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും; അംഗീകാരം നൽകുന്നത് മാറ്റി മന്ത്രിസഭ
- വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവം ശേഖരിക്കാൻ പോയ ആളെ ചവിട്ടി കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.