/indian-express-malayalam/media/media_files/msbw3YL7Uk1EdsPwugab.jpg)
Express Photo: Amit Chakravarty
തിരുവനന്തപുരം: ദേശീയ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. ബാലികേറാമലയായ കേരളത്തിൽ ഒരു സീറ്റെങ്കിലും നേടാനായാൽ അത് ആഘോഷമാക്കാൻ സർവസജ്ജീകരണങ്ങളും തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ വമ്പന്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കേരളത്തിലെ വിജയം ആഘോഷിക്കാന്‍ തന്നെയാണ് ഒരുക്കമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി പറഞ്ഞു.
തങ്ങള്‍ നേരത്തെ വിലയിരുത്തിയത് പോലെ തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നേതൃത്വത്തിനുണ്ട്. പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്.
വി മുരളീധരന് തിരുവനന്തപുരത്ത് തന്നെയുണ്ട്. രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. കെ. സുരേന്ദ്രനും തിരുവനന്തപുരത്തേക്ക് എത്തുമെന്ന് സി ശിവന്‍കുട്ടി പറഞ്ഞു. പുതിയ സംസ്ഥാന കാര്യായത്തിലാണ് ആഘോഷങ്ങള്‍ നടക്കുക. ചെണ്ട മേളം, എല്‍ഇഡി വാളിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
Read More
- ഹൈറേഞ്ചിൽ 'ഹൈ പവർ മഴ'; ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
- 'കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രു ഭൈരവി യാഗവും പഞ്ചബലിയും നടത്തി'
- സംസ്ഥാനത്ത് കാലവർഷമെത്തി; തിങ്കളാഴ്ച്ച വരെ വ്യാപക മഴ
- വീണാ വിജയന്റെ കമ്പനിക്ക് വിദേശ അക്കൗണ്ട്; ലാവ്ലിനും പിഡബ്ല്യുസിയും കോടികൾ നിക്ഷേപിച്ചു: ഷോൺ ജോർജ്
- കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us