/indian-express-malayalam/media/media_files/uploads/2018/06/binoy-viswam-.jpg)
ബിനോയ് വിശ്വം
തിരുവനന്തപുരം: പൊതുപ്രവർത്തകർക്ക് അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തു പറയാം എന്തും ചെയ്യാം എന്ന അവസ്ഥ നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയായ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തൽസ്ഥാനത്തുനിന്നും പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
"ഇടതുപക്ഷ പ്രവർത്തകർ അധികാരത്തിൽ വരുമ്പോൾ ആ അധികാരത്തിന്റെ ഹുങ്കിൽ അവർ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്നാണ് ആ സംഭവം മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ വിലപ്പെട്ട പാഠങ്ങൾ എല്ലാവരും പഠിക്കണം. ചെറുപ്പക്കാരിയായ സഖാവ് പാഠം ഉൾകൊള്ളുമെന്നാണ് പ്രതീക്ഷ"- ബിനോയ് വിശ്വം പറഞ്ഞു
ആവശ്യമെങ്കിൽ റിപ്പോർട്ട് തേടുമെന്ന് ഗവർണർ
എഡിഎം നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീൻ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. "കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കണം. ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും"- ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയ എഡിഎം നവീൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
Read More
- നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
- പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും;മുൻകൂർ ജാമ്യത്തിന് ശ്രമം
- പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
- 'പകയുടെ രാഷ്ട്രീയ വേണ്ട'; നവീൻ ബാബുവിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
- യാത്ര പറയാതെ...നവീൻ ബാബു മടങ്ങി
- പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.