scorecardresearch

ചുള്ളിക്കാടിനോട് മാപ്പ് ചോദിച്ച് അശോകൻ ചരുവിൽ; വിമർശിച്ച് സച്ചിദാനന്ദൻ

"കൃത്യമായി ശമ്പളവും മറ്റും നൽകി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങൾ എഴുത്തുകാർക്ക് പ്രതിഫലം നൽകാതിരിക്കുന്നത് തെറ്റാണ്. അക്കാദമികളും മറ്റു സാംസ്കാരിക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് അവർക്കു വേണ്ടിയല്ല," അശോകൻ ചരുവിൽ പറഞ്ഞു.

"കൃത്യമായി ശമ്പളവും മറ്റും നൽകി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങൾ എഴുത്തുകാർക്ക് പ്രതിഫലം നൽകാതിരിക്കുന്നത് തെറ്റാണ്. അക്കാദമികളും മറ്റു സാംസ്കാരിക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് അവർക്കു വേണ്ടിയല്ല," അശോകൻ ചരുവിൽ പറഞ്ഞു.

author-image
WebDesk
New Update
Balachandran Chullikadu | Ashokan charuvil

ഫൊട്ടോ: FB/ കേരള സാഹിത്യ അക്കാദമി

തൃശ്ശൂർ: സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് കിട്ടിയത് 2400 രൂപ മാത്രമാണെന്ന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെ പിന്തുണച്ച് അക്കാദമി ഭാരവാഹിയും എഴുത്തുകാരനും പി എസ് സി മുൻ അംഗവുമായ അശോകൻ ചരുവിൽ. നേരിട്ട് പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ചുള്ളിക്കാടിനോട് മാപ്പ് ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Advertisment

യാത്രാക്കൂലി, പ്രതിഫലം എന്നീ കാര്യങ്ങളിൽ എഴുത്തുകാർ വലിയ അവഗണന നേരിടുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പലപ്പോഴും പ്രതിഫലം നൽകുന്നില്ല. പങ്കെടുപ്പിക്കുന്നത് തന്നെ ഔദാര്യം എന്ന നിലപാടാണ് സംഘാടകർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സർക്കാരുമായി ബന്ധപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

"കൃത്യമായി ശമ്പളവും മറ്റും നൽകി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങൾ എഴുത്തുകാർക്കു മാത്രം പ്രതിഫലം നൽകാതിരിക്കുന്നത് വലിയ തെറ്റാണ്. അക്കാദമികളും മറ്റു സാംസ്കാരിക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ആ സ്ഥാപനങ്ങൾക്കു വേണ്ടിയല്ല. സംസ്കാരത്തിനും ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയാകണം," അശോകൻ ചരുവിൽ പറഞ്ഞു.

അക്കാദമി സാഹിത്യോത്സവം; ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ വിമർശനം ശരിയാണ്. കേരള സാഹിത്യ അക്കാദമിയിൽ നിന്ന് യാത്രാക്കൂലിയുമായി...

Posted by Asokan Charuvil on Friday, February 2, 2024
Advertisment

അതേസമയം, പൈസ വാങ്ങാതെ താൻ പല പരിപാടിക്കും പോയിട്ടുണ്ടെന്ന് സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. "പൈസ വാങ്ങാതെ ഞാൻ പല പരിപാടിക്കും പോയിട്ടുണ്ട്. അങ്ങനെ വന്ന പരാതികളെല്ലാം ഞാൻ പരിഹരിച്ചിട്ടുണ്ട്. എനിക്ക് കണക്കുപറയാൻ അറിയില്ല. പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താം," കുറിപ്പിൽ പറഞ്ഞിരുന്നു. തുടർന്ന് ഫെയ്സ്ബുക്ക് കുറിപ്പ് മിനിറ്റുകൾക്കകം സച്ചിദാനന്ദൻ പിൻവലിക്കുകയും ചെയ്തു.

കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ ജനുവരി 30-ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് അക്കാദമി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്ഷണിച്ചത്. വിഷയത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

ജനുവരി 30ന് കേരള സാഹിത്യ അക്കാദമിയുടെ ക്ഷണം അനുസരിച്ച് അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ കരുണയെന്ന കവിതയെ കുറിച്ച് സംസാരിച്ചതിന് തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്ന് എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് വിമർശിച്ചിരുന്നു. 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെെന്നും ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച്, സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് ഫേസ്ബുക്കിൽ എഴുതിയത്. ഇത് വലിയ വിവാദങ്ങൾ വഴിതെളിയിച്ചിരുന്നു.

"മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിന് നന്ദി. ഒരപേക്ഷയുണ്ട്, നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്," കവി കുറിച്ചു.

എറണാകുളത്ത് നിന്ന് തൃശ്ശൂർ വരെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ നൽകിയത് സീരിയലിൽ അഭിനയിച്ച് ഞാൻ നേടിയ പണത്തിൽ നിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞ് നിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല," ബാലചന്ദ്രൻ ചുള്ളിക്കാട് വിമർശിച്ചു.

Read More

Balachandran Chullikkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: