scorecardresearch

ത്യാഗ സ്മരണകളുമായി ഇന്ന് ബലി പെരുന്നാൾ; നാടെങ്ങും ഈദ് ഗാഹുകളും പ്രത്യേക നമസ്കാരങ്ങളും

പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലി പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലി പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

author-image
WebDesk
New Update
Happy Eid al-Adha 2020: ബക്രീദ് ആശംസകൾ നേരാം

ബലി പെരുന്നാളിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള പള്ളികളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും ഈദ് ഗാഹുകളും പ്രത്യേക നമസ്ക്കാരങ്ങളും നടക്കും

തിരുവനന്തപുരം: ത്യാഗത്തിന്റേയും നന്മയുടേയും സ്മരണകളുമായി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. അറഫാ സംഗമത്തിനും മിനായിലെ കല്ലേറിനും പിന്നാലെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷിച്ചതെങ്കിലും കേരളത്തിൽ ഇന്നാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലി പെരുന്നാളിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള പള്ളികളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും ഈദ് ഗാഹുകളും പ്രത്യേക നമസ്ക്കാരങ്ങളും നടന്നു.

Advertisment

ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവിയുടെ ബലിപെരുന്നാൾ ദിന സന്ദേശം. വർഗീയതയ്ക്കും വിദ്വേഷ പ്രചാരണത്തിനും രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി എല്ലാക്കാലവും ഭരണത്തിലിരിക്കാൻ കഴിയില്ലെന്ന സന്ദേശമായി ജനവിധി മാറിയെന്നും പാളയം ഇമാം ഈദ് ദിന സന്ദേശത്തിൽ പറഞ്ഞു. 

പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലി പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂവെന്നും ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം ഏവർക്കും പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധുമിത്രാദികളെ സന്ദർശിക്കുകയും പെരുന്നാൾ സമ്മാനങ്ങൾ പരസ്പരം കൈമാറുകയും ഒക്കെയായി വിശ്വാസികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. അതേ സമയം  പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചില സ്ഥലങ്ങളിൽ  സംയുക്ത ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യയിലും ഇന്ന് തന്നെയാണ് ബലിപെരുന്നാൾ ആഘോഷങ്ങൾ നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും.

Read More

Advertisment

Bakrid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: