/indian-express-malayalam/media/media_files/zR6SCwZUZZCdN3TFOCOa.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
തിരുവനന്തപുരം: ബലിപെരുന്നാൾ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. വർഗീയതയ്ക്കും വിദ്വേഷ പ്രചാരണത്തിനും രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി എല്ലാക്കാലവും ഭരണത്തിലിരിക്കാൻ കഴിയില്ലെന്ന സന്ദേശമായി ജനവിധി മാറിയെന്നും മതേതര മുന്നണി രാജ്യത്താകെ നടത്തിയ മുന്നേറ്റം ആശ്വാസം നൽകുന്നതാണെന്നും പാളയം ഇമാം തന്റെ ബലിപെരുന്നാൾ ദിന സന്ദേശത്തിൽ പറഞ്ഞു.
അധികാരം പിടിക്കാൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും പാളയം ഇമാം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലാകെ കൊടും വർഗീയത നിറഞ്ഞ വാക്കുകളാണ് അധികാര സ്ഥാനത്തടക്കം ഇറിക്കുന്നവർ ജനങ്ങളോട് പറഞ്ഞത്. എന്നാൽ അവയെല്ലാം തിരസ്ക്കരിച്ചുകൊണ്ട് വെറുപ്പിന്‍റെ അങ്ങാടിയിൽ സ്നേഹത്തിൻറെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തത്. ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കുന്ന നിലപാടിൽ നിന്നും എൻസിഇആർടി പിന്മാറണമെന്നും ഇമാം പറഞ്ഞു.
വർഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്നുള്ളതാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കുന്നത്. മാസങ്ങൾ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ലെന്നും പാളയം ഇമാം വിമർശിച്ചു. ജാതി സെൻസസ് നടപ്പിലാക്കുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടായില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന് മുൻകൈയെടുക്കണമെന്നും ഡോ വി പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു.
Read More
- ത്യാഗ സ്മരണകളുമായി ഇന്ന് ബലി പെരുന്നാൾ; നാടെങ്ങും ഈദ് ഗാഹുകളും പ്രത്യേക നമസ്കാരങ്ങളും
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.