scorecardresearch

ലോക കേരളസഭ ഉദ്ഘാടന വേദിയിൽ ദേശീയ ഗാനം മുടങ്ങി; രക്ഷകയായത് പെൺപട, വീഡിയോ

വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. ദേശീയ ഗാനത്തിനായി മുഖ്യമന്ത്രി അടക്കം എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാൽ ആ സമയം ഓഡിയോ പ്ലേയർ പണിമുടക്കി

വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. ദേശീയ ഗാനത്തിനായി മുഖ്യമന്ത്രി അടക്കം എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാൽ ആ സമയം ഓഡിയോ പ്ലേയർ പണിമുടക്കി

author-image
WebDesk
New Update
national anthem, Loka Kerala Sabha

ദേശീയ ഗാനത്തിനായി മുഖ്യമന്ത്രി അടക്കം എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാൽ ആ സമയം ഓഡിയോ പ്ലേയർ പണിമുടക്കി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ലോക കേരള സഭയുടെ നാലാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ ദേശീയ ഗാനം മുഴങ്ങാതിരുന്നത് മന്ത്രിമാർക്കിടയിൽ അങ്കലാപ്പിനിടയാക്കി. കേരള നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ഉദ്ഘാടനത്തിന് മുന്നോടിയായി ദേശീയ ഗാനം പ്ലേ ചെയ്യുന്നത് മുടങ്ങുകയായിരുന്നു. എന്നാൽ നോർക്ക സെക്രട്ടറി കെ. വാസുകിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽ രക്ഷയായി.

Advertisment

വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. ദേശീയ ഗാനത്തിനായി മുഖ്യമന്ത്രി അടക്കം എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാൽ ആ സമയം ഓഡിയോ പ്ലേയർ പണിമുടക്കി. മൂന്ന് മിനിറ്റോളം മുഖ്യമന്ത്രിയും വേദിയിലുള്ളവരും ദേശീയ ഗാനത്തിനായി കാത്തു നിന്നു.

ദേശീയഗാനം മുടങ്ങിയെന്ന് മനസിലായതോടെ, ആരെയെങ്കിലും കൊണ്ട് പാടിക്കാൻ തൊട്ടടുത്ത് നിന്ന് റവന്യൂമന്ത്രി കെ രാജനോട് മുഖ്യമന്ത്രി പറയുന്നുണ്ടായിരുന്നു. ഇതിനിടെയാണ് നോർക്ക സെക്രട്ടറി കെ വാസുകിയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചത്. ഡോ. കെ. വാസുകിയും അവതാരകയും ഉൾപ്പെടെ മൈക്കിന് മുന്നിലെത്തി ദേശീയ ഗാനം ആലപിക്കുകയായിരുന്നു. വീഡിയോ കാണൂ.

ലോക കേരള സഭയുടെ ഉദ്ഘാടനവേദിയിൽ ദേശീയഗാനം മുഴങ്ങിയില്ല. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, പ്രവാസി പ്രതിനിധികൾ എന്നിവർ...

Posted by Manorama News TV on Friday, June 14, 2024
Advertisment

കേരള നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്ന ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും.

Read More

Loka Kerala Sabha Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: