/indian-express-malayalam/media/media_files/2025/03/22/k5WcXXrkIs7gpl6wQH7p.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം കടുപ്പിക്കാൻ ആശ പ്രവർത്തകർ. തിങ്കളാഴ്ച ആശാ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം വർധന അടക്കം ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് മുടി മുറിച്ച് സമരം കടുപ്പിക്കാനുള്ള നീക്കം.
സർക്കാർ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണമെന്നും രണ്ടാംഘട്ട ചർച്ചയ്ക്ക് ശേഷവും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. സര്‍ക്കാര്‍ തിരുത്താന്‍ തയാറാകണമെന്ന് സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു. അതേസമയം മൂന്ന് ആശമാർ നടത്തിവരുന്ന നിരാഹാര സമരം 8-ാം ദിവസത്തിലേക്ക് കടന്നു.
ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. ഓണറേറിയം വർധന അടക്കമുള്ള ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി കിട്ടിയാൽ കാണുമെന്നും ആശാമാരുടെ ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.
ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ.
Read More
- മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല, ഹർജികൾ തള്ളി
- ഒത്തുതീർപ്പ് ചർച്ചയിൽ ശ്രീമതി ടീച്ചർ കരഞ്ഞു, ഖേദപ്രകടനം എന്റെ ഔദാര്യം: ബി.ഗോപാലകൃഷ്ണൻ
- കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്; കൊടും ക്രൂരത വിവരിച്ച് കുറ്റപത്രം
- 'കേരളത്തിന്റെ ഒരുമയുടെ കരുത്ത്;' വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ടു മുഖ്യമന്ത്രി
- വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കണം; സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.