/indian-express-malayalam/media/media_files/2025/03/28/UYoZ3gtWHNE5NcB98RJH.jpg)
ബി.ഗോപാലകൃഷ്ണൻ, പി.കെ.ശ്രീമതി
തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാൾ വില ഉള്ളത് കൊണ്ടായിരുന്നു ഖേദ പ്രകടനമെന്ന് ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിലെ കുറിപ്പിൽ വിശദീകരിച്ചു.
''കോടതി പറഞ്ഞിട്ടോ കേസ് നടത്തിയിട്ടോ അല്ല, ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചുവെന്ന് നേരിട്ട് ശ്രീമതി ടീച്ചർ പറഞ്ഞപ്പോൾ അന്തസ്സായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഞാൻ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്. ശ്രീമതി ടീച്ചറുടെ മകൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർ ആണന്നും ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്ന അന്തരിച്ച എംഎൽഎ പി.ടി.തോമസിന്റെ അരോപണം ഞാൻ ചാനൽ ചർച്ചയിൽ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം,'' ഗോപാലകൃഷ്ണൻ പറഞ്ഞു.
എനിക്കെതിരെ കേസ് കൊടുത്ത ടീച്ചറോട് കേസ് നിൽക്കില്ലെന്ന് ടീച്ചറുടെ വക്കീൽ പറഞ്ഞു. കാരണം പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ഞാൻ ആവർത്തിച്ചതാണ്. ഇത് മനസ്സിലാക്കിയ വക്കീൽ ഒത്ത് തിർപ്പിന് ടീച്ചറെ ഉപദേശിച്ചു. കണ്ണൂർ കോടതിയിൽ ഒത്ത് തീർപ്പ് വെച്ചു. ഒത്ത് തീർപ്പ് സമയത്ത് ശ്രീമതി ടീച്ചർ കണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ രാഷട്രീയത്തിന്റെ അന്തസിന് ഖേദം പറയാം എന്ന് പറഞ്ഞു. കേസ് തീർന്നപ്പോൾ ഈ ഖേദം പത്രക്കാരോട് പറയണമെന്ന് ടീച്ചർ എന്നോട് അഭ്യർത്ഥിച്ചു. കേരള രാഷ്ടീയത്തിൽ എന്നും ഓർക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാൻ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.