scorecardresearch

കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്; കൊടും ക്രൂരത വിവരിച്ച് കുറ്റപത്രം

നവംബർ മുതൽ നാല് മാസം ജൂനിയർ വിദ്യാർത്ഥികളായ ആറുപേരെ പ്രതികൾ തുടർച്ചയായി ഉപദ്രവിച്ചു. കുട്ടികൾ വേദന കൊണ്ട് കരഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു

നവംബർ മുതൽ നാല് മാസം ജൂനിയർ വിദ്യാർത്ഥികളായ ആറുപേരെ പ്രതികൾ തുടർച്ചയായി ഉപദ്രവിച്ചു. കുട്ടികൾ വേദന കൊണ്ട് കരഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു

author-image
WebDesk
New Update
kottayam ragging

കോട്ടയം സർക്കാർ നഴ്സിങ് കോളേജ്

കോട്ടയം: കോട്ടയം സർക്കാർ നഴ്സിങ് കോളേജിൽ നടന്ന റാഗിങ്ങിലെ കുറ്റപത്രം അന്വേഷണസംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ സമർപ്പിക്കും. കോളേജിൽ നടന്ന റാഗിങ് കൊടും ക്രൂരതയെന്നാണ് കുറ്റപത്രം. നവംബർ മുതൽ നാല് മാസം ജൂനിയർ വിദ്യാർത്ഥികളായ ആറുപേരെ പ്രതികൾ തുടർച്ചയായി ഉപദ്രവിച്ചു. കുട്ടികൾ വേദന കൊണ്ട് കരഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും ആസ്വദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. 

Advertisment

പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കൽ മാരക ആയുധങ്ങൾ ഉണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികൾ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർത്ഥികളിൽ നിന്നാണ്. റാഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിലെ അഞ്ച് പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. 

ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തതിനാണ് ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചതും ക്രൂരമായി മർദിച്ചതുമെന്നാണ് പ്രതികളുടെ മൊഴി.

ജൂനിയർ വിദ്യാർത്ഥികളെ പ്രതികൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. 

Read More

Advertisment
Ragging

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: