scorecardresearch

മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാളെ വിധി

മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം

മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി എക്‌സാലോജിക്കിനും, മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയെന്ന കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

Advertisment

മാത്യു കുഴല്‍നാടന്റെയും ഗിരീഷ് ബാബുവിന്റെയും ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബുവാണ് വിധി പറയുന്നത്. ആലുവയിലെ കരിമണല്‍ കമ്പനി പണം നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

എക്സാലോജിക്കിന് 1.72 കോടി നൽകിയെന്നാണ് ആദായ നികുതി അപ്പലേറ്റ് ബോർഡിൻ്റെ കണ്ടെത്തൽ. രാഷ്ടീയക്കാർടക്കം സിഎംആർഎൽ 132 കോടി നൽകിയെന്നാന്ന് ആരോപണം. 

അതേസമയം, മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ ജനുവരിയിൽ റിപ്പോ‍‌‍ർട്ട് സമ‍‌ർപ്പിച്ചിരുന്നു. സിഎംആർഎൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. എസ്എഫ്ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയെന്നും ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപെടുത്തിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

Advertisment

ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും സങ്കല്‍പിക്കാന്‍പോലും സാധിക്കാത്ത രീതിയിലുള്ള അഴിമതിയാണ് നടന്നതെന്ന് കേന്ദ്രം കോടതിയി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന അഴിമതിയാണ് നടന്നതെന്നും നിയമം അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കാനാകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

Read More

High Court CMRL Veena vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: