/indian-express-malayalam/media/media_files/2025/03/26/OTZurEQDsdcu9KIsY0eO.jpeg)
Varthamanam with KK Shailaja, streaming now
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും നിലവിലെ നിയമസഭാ അംഗവുമായ കെ.കെ.ശൈലജ. ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള 'വർത്തമാനം' പോഡ്കാസ്റ്റിലാണ് ടീച്ചർ ഇത് പറഞ്ഞത്.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജ, സംസ്ഥാനത്തെ കോവിഡ് കാല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും അത് വഴി അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ തുടർച്ച ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും ടീച്ചർ തുടർന്നില്ല. അത് കൊണ്ട് തന്നെ വരുന്ന തെരെഞ്ഞെടുപ്പിൽ അവർ മത്സരിക്കുമോ എന്നത് പ്രധാപ്പെട്ട ഒരു വിഷയമായി വരും.
"സിപിഎമ്മിൽ ഇതൊന്നും നേരത്തെ പ്രവചിക്കാൻ കഴിയില്ല. രണ്ടു തവണ തുടർച്ചയായി മത്സരിച്ചയാളാണ് ഞാൻ. അതിനാൽ തന്നെ അടുത്ത തവണ മത്സരിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ചില ഘട്ടങ്ങളിൽ പാർട്ടി തീരുമാനിച്ചാൽ ഇതൊക്കെ മാറാം. മത്സരിക്കുമോ ഇല്ലയോ എന്നത് ഞങ്ങൾക്ക് വ്യക്തിപരമായിട്ട് അറിയാം. പക്ഷേ ഞങ്ങൾ അത് പറയാറില്ല. അതെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുന്ന കാര്യങ്ങളാണ്. നിങ്ങൾ മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ ചോദിച്ചാൽ അദ്ദേഹം പറയുന്നത് എന്താണ്, 'അടുത്ത് എൽഡിഎഫ് വരും. ബാക്കിയെല്ലാം പാർട്ടിയാണ് തീരുമാനിക്കുക'. ആ ഒരു ഉത്തരമേ ഞങ്ങൾക്കുള്ളൂ. ഒരേ ഉത്തരമാണ് ഞങ്ങൾക്കുമുള്ളത്. കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും,'' അവർ അഭിപ്രായപ്പെട്ടു.
''എൽഡിഎഫിനെ ലീഡ് ചെയ്യേണ്ടത് ആരായിരിക്കണമെന്ന് വ്യക്തിപരമായി ഞങ്ങൾക്ക് മനസിൽ ആഗ്രഹമുണ്ട്. പക്ഷേ അത് ഞങ്ങൾ ഇപ്പോൾ പറയുന്നില്ല. ചിലപ്പോൾ ആ ആഗ്രഹം തന്നെ നടക്കാം. ചിലപ്പോൾ പാർട്ടി എന്തെങ്കിലും മാറ്റം വരുത്താം. അതിലൊന്നും സ്ത്രീയോ പുരുഷനോ എന്ന കാഴ്ചപ്പാട് ഇപ്പോൾ ഇല്ല,'' ശൈലജ വ്യക്തമാക്കി.
Read More
- മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു സ്ത്രീയാണ് അനുയോജ്യയെന്ന് തോന്നിയാൽ അത് ചെയ്യാൻ പാർട്ടി മടിക്കില്ല: കെ.കെ.ശൈലജ
- കൊടകര കുഴൽപ്പണക്കേസ്; പൊലീസിന്റെ കണ്ടെത്തൽ തള്ളി കുറ്റപത്രം; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
- തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും
- ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: കൂട്ട മരണത്തിലേക്ക് നയിച്ചത് നോബിയുടെ ഭീഷണിയെന്ന് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us