/indian-express-malayalam/media/media_files/2025/03/25/HWqzEGme8ewAb2a3fpIx.jpg)
മരിക്കുന്നതിനു തലേ ദിവസവും നോബി വാട്സ്ആപ്പ് കോളിലൂടെ വിളിച്ചു
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് പൊലീസ്. ഷൈനിയും മക്കളും മരിക്കുന്നതിനു തലേ ദിവസവും നോബി വാട്സ്ആപ്പ് കോളിലൂടെ വിളിച്ചു. ''നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ" എന്നാണ് നോബി ഫോണിൽ പറഞ്ഞതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28നു പുലർച്ചെയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മൂവരും ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇതിനുപിന്നാലെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഭർത്താവ് നോബി ലൂക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നു. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്ന് സുഹൃത്തിനോട് ഷൈനി പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു.
Read More
- ആശാവർക്കർമാരുടെ കൂട്ട ഉപവാസം രണ്ടാം ദിവസത്തിൽ; ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച്
- വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഹൈക്കോടതിയുടെ അനുമതി
- വാളയാര്‍ കേസ്; കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
- ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിന് ആശ്വാസം, തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.