/indian-express-malayalam/media/media_files/uploads/2021/07/Valayar-FI.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: വാളയാർ കേസിൽ, സിബിഐ നടപടിക്കെതിരെ പീഡനത്തിനിരയായ പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി സമർപ്പിച്ചത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നും കേസിൽ തുടരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിലെ സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സിബിഐ കൂടുതൽ കേസുകളിൽ മാതാപിതാക്കളെ പ്രതി ചേർത്തിരുന്നു.
മാർച്ച് അഞ്ചിനാണ് പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർത്തയായി സിബിഐ വിചാരണ കോടതിയെ അറിയിച്ചത്. ഒൻപതു കേസുകളിൽ ആറെണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തിരുന്നു. മൂന്നു കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്.
ഒന്നാം പ്രതി മക്കളുടെ മുന്നിൽ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
Read More
- ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിന് ആശ്വാസം, തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍
- ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകം; ടി.പി വധക്കേസ് പ്രതി അടക്കം 8 പേർക്ക് ജീവപര്യന്തം
- ബിജെപിക്ക് പുതിയ അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
- സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം
- ഷിബില വധക്കേസ്; പരാതി കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.