scorecardresearch

ബിജെപിക്ക് പുതിയ അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു

5 വർഷം തുടർച്ചയായി അധ്യക്ഷ സ്ഥാനത്തിരുന്ന കെ.സുരേന്ദ്രന് പകരക്കാരനായിട്ടാണ് ചന്ദ്രശേഖർ എത്തുന്നത്

5 വർഷം തുടർച്ചയായി അധ്യക്ഷ സ്ഥാനത്തിരുന്ന കെ.സുരേന്ദ്രന് പകരക്കാരനായിട്ടാണ് ചന്ദ്രശേഖർ എത്തുന്നത്

author-image
WebDesk
New Update
news

രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ  ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽവച്ചായിരുന്നു പ്രഖ്യാപനം. രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Advertisment

കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിഞ്ഞെന്ന് കെ.സുരേന്ദ്രൻ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. 10 വർഷത്തിനിടയിൽ ബിജെപിക്ക് കേരളത്തിൽ അദ്ഭുത വളർച്ചയുണ്ടായി. ദൈനംദിന പ്രവർത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ്. കൈവച്ച മേഖലകളിലെ ഉജ്ജ്വല നേട്ടം ബിജെപിക്ക് കരുത്താകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രകാശ് ജാവഡേക്കർ ഇന്നലെ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് രാജീവ് നാമനിർദേശ പത്രിക നൽകി. രാജീവ് നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ​ഗോപിയും ജോർജ് കുര്യനും പങ്കെടുക്കാനെത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ടാണ് നാമനിർദേശ പത്രികയിൽ ഒപ്പുവച്ചത്. 

രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവമുണ്ട്. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ് ചന്ദ്രശേഖർ. 

Read More

Advertisment
Rajeev Chandrasekhar Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: