/indian-express-malayalam/media/media_files/2025/03/22/CChpq4R9nmqT1FyvabIw.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൊടുപുഴ: തൊടുപുഴയിൽ നിന്നു കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പത്തടിയോളം താഴ്ചയുള്ള കുഴിയിലായിരുന്നു മൃതദേഹം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്തു,
വ്യാഴാഴ്ച മുതൽ ബിജു ജോസഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ബിജുവിന്റെ കാറ്ററിങ് പങ്കാളി ജോമോൻ അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിജുവും കസ്റ്റഡിയിലുള്ളവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാകാം കൊലപാതകമെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തിലുള്ളവരടക്കമാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അതേസമയം, കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികൾക്ക് ഇല്ലായിരുന്നുവെന്നും, തട്ടിക്കൊണ്ടുപോയി തടവിൽവെച്ച് പണം വാങ്ങുക എന്നതായിരുന്നു പദ്ധതിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Read More
- കെ.സുരേന്ദ്രന് വീണ്ടും നറുക്കു വീഴുമോ? ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും
- ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിൽ, മുഖംതിരിച്ച് സർക്കാർ
- ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്
- താമരശ്ശേരിയിൽ പൊലീസ് പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
- സർപ്പ ആപ്പ് ബ്രാൻ്റ് അംബാസഡറായി ടൊവിനോ; നന്ദി അറിയിച്ച് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.