scorecardresearch

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിന് ആശ്വാസം, തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍

മലപ്പുറം ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി

മലപ്പുറം ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി

author-image
WebDesk
New Update
PV Anvar, Anvar MLA, Press Meet

ഫയൽ ഫൊട്ടോ

കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍  മുന്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്. അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മലപ്പുറം ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി.

Advertisment

പൊലീസുകാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മലപ്പുറം ഡിവൈഎസ്‌പിയുടെ റിപ്പോർട്ട് ഹാജരാക്കിയത്. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കേസെടുക്കാൻ തെളിവില്ലെന്നായിരുന്നു ഡിവൈഎസ്‌പിയുടെ കണ്ടെത്തൽ. ഈ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തും കൊലപാതകവും അടക്കമുള്ള കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാനായിരുന്നു താൻ ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വർ പറഞ്ഞത്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അൻവർ തന്റെ ഫോണും ചോര്‍ത്തിയെന്ന് സംശയമുണ്ടെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു.

Read More

Pv Anvar High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: