/indian-express-malayalam/media/media_files/2AFi6B2PjQmUZ3CYF70v.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി സക്കാരിന് മുന്നോട്ടു പോകാൻ ഹൈക്കോടതിയുടെ അനുമതി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
എസ്‌റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുകയായി26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ടിയിൽ കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ എങ്ങനെ നിശ്ചയിച്ചെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എസ്റ്റേറ്റിന് വില നിശ്ചയിച്ചത് തങ്ങളെ അറിയിച്ചിട്ടില്ലെന്ന എല്‍സ്റ്റണ്‍ന്റെ പരാതിയിലാണ് നിര്‍ദേശം. സർക്കാരിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് നടപടികൾ സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല.
ഹാരിസണ്‍ എസ്‌റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹാരിസണ്‍ ഭൂമി ഇനി ഏറ്റെടുക്കേണ്ടിവന്നാല്‍ അത് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ചെയ്യൂ എന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം, മാർച്ച് 27നാണ് വയനാട് ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടൽ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്.
Read More
- വാളയാര്‍ കേസ്; കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
- ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിന് ആശ്വാസം, തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍
- ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകം; ടി.പി വധക്കേസ് പ്രതി അടക്കം 8 പേർക്ക് ജീവപര്യന്തം
- ബിജെപിക്ക് പുതിയ അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
- സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.