scorecardresearch

തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്

author-image
WebDesk
New Update
news

കെ.രാജൻ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ മന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Advertisment

തൃശൂർ പൂരം നടന്ന ദിവസം ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചന ഉണ്ടായോയെന്നാണ് പ്രത്യേക സംഘം (എസ്ഐടി) പരിശോധിക്കുന്നത്. 

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. പൂരം നടത്തിപ്പിൽ എഡിഡിപി എംആർ അജിത് കുമാറിന് ഉണ്ടായിട്ടുള്ള വീഴ്ചകൾ ഡിജിപി ദർബേശ് സാഹിബാണ് അന്വേഷിക്കുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സംബന്ധിച്ചിട്ടുള്ള വീഴ്ച ഇന്റലിജൻസ് മേധാവി മനോജ് ഏബ്രഹാമും അന്വേഷിക്കുന്നുണ്ട്. 

Read More

Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: