/indian-express-malayalam/media/media_files/2025/03/26/hE6r1sJFaXR7r7gUj4Dq.jpeg)
Varthamanam with KK Shailaja, streaming now on iem Youtube
തിരുവനന്തപുരം: ഒരു സ്ത്രീയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അനുയോജ്യയെന്ന് തോന്നുന്ന ഘട്ടത്തിൽ അങ്ങനെ ചെയ്യാൻ മടിക്കുന്ന ഒരു പാർട്ടിയല്ല സിപിഐഎം എന്ന് മുൻ ആരോഗ്യമന്ത്രിയും നിലവിൽ എം എൽ എയുമായ കെ.കെ.ശൈലജ.
"മുഖ്യമന്ത്രി സ്ഥാനം എന്നു പറയുന്നത് കൽപ്പിച്ചു കൂട്ടിയ സംവരണ സീറ്റായിട്ട്, ഇനി ഒരു സ്ത്രീ ഇരിക്കട്ടെ എന്നു പറയേണ്ടതല്ല. ഓരോ സംസ്ഥാനത്തിനും പൊളിറ്റിക്കൽ സിറ്റുവേഷൻസ് ഉണ്ടാകും," ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റ് 'വർത്തമാന'ത്തിന്റെ പുതിയ പതിപ്പിൽ പങ്കെടുത്ത കെ.കെ.ശൈലജ പറഞ്ഞു.
''ബിഹാറിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയ സമയത്ത് റാബ്രി ദേവിയെ മുഖ്യമന്ത്രി ആക്കിയപ്പോൾ 'അയ്യോ' എന്നു പറഞ്ഞ പലരുമുണ്ട്. പക്ഷേ രാഷ്ട്രീയ രംഗത്ത് മിന്നി തിളങ്ങാത്ത ആ സ്ത്രീ ലാലു പ്രസാദ് എങ്ങനെ കൊണ്ടു പോയോ അതു പോലെ ഭരിച്ചിട്ടുണ്ട്. അപ്പോൾ സ്ത്രീകൾക്ക് കഴിയാഞ്ഞിട്ടല്ല. ഇനി കേരളത്തിന്റെ കാര്യം എടുത്താൽ, ഞങ്ങളെയൊന്നും ആരും നിഷേധിച്ചതല്ല. ഈ സാഹചര്യത്തിൽ ആരാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും ഉതകുന്നതെന്ന് പാർട്ടി കമ്മിറ്റി ചേർന്നാണ് തീരുമാനിക്കുന്നത്,'' ശൈലജ പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു, സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജയുമായി 'വർത്തമാനം' ഇവിടെ കാണാം.
ഇപ്പോൾ അങ്ങനെയൊരു ചർച്ച നടക്കണമെന്ന് ഞങ്ങൾക്കും തോന്നിയിട്ടില്ല
''മിക്കവാറും അനുഭവങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് പുരുഷ നേതാക്കന്മാർക്കാണ്. ഞങ്ങൾ ഇപ്പോൾ കുറച്ചു പേരുണ്ട്. പക്ഷേ, ഇപ്പോൾ അങ്ങനെയൊരു ചർച്ച നടക്കണമെന്ന് ഞങ്ങൾക്കും തോന്നിയിട്ടില്ല. കാരണം അത് ഒരെണ്ണം അല്ലേ ഉള്ളൂ. അതേ സമയം, എംഎൽഎ സീറ്റിൽ കൂടുതൽ പേരെ മത്സരിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ധാരാളം എംഎൽഎമാർ വരും, ധാരാളം പഞ്ചായത്ത് പ്രസിഡന്റുമാർ വരും. അങ്ങനെ വളർന്നു വരുന്ന ഒരു ഘട്ടത്തിൽ ഒരു സ്ത്രീയാണ് ഈ സിറ്റുവേഷനെ നേരിടാൻ യോഗ്യയെന്ന് തോന്നുന്ന ഘട്ടത്തിൽ പാർട്ടി അങ്ങനെ ചെയ്യാൻ മടിക്കില്ല" എന്നും ശൈലജ വ്യക്തമാക്കി.
സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഐ ഇ മലയാളത്തിന്റെ പോഡ്കാസ്റ്റ് 'വർത്തമാന'ത്തിന്റെ മുൻ പതിപ്പുകളിൽ തിരുവനന്തപുരം എം പി ശശി തരൂർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പൊതുമരാമത്ത് - ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം ബി രാജേഷ് എന്നിവരാണ് പങ്കെടുത്തത്. അഭിമുഖത്തിന്റെ ലിങ്കുകൾ ചുവടെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us