/indian-express-malayalam/media/media_files/uploads/2019/01/jobs-1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. ജീവനക്കാരൻ ജോലിയിലിരിക്കെ മരിക്കുമ്പോൾ 13 വയസോ അതിനു മുകളിലോ പ്രായമുളള ആശ്രിതർക്കാവും നിയമനത്തിന് അർഹതയുണ്ടാവുക. പുതുക്കിയ വ്യവസ്ഥകൾ തത്വത്തിൽ അംഗീകരിച്ചു.
സംസ്ഥാന സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നൽകും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.
ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ. ദത്തെടുത്ത മകൾ അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലും നിയമനം നൽകും.
അതേസമയം, സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെടാൽ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
Read More
- അടുത്ത തവണ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്: കെ.കെ.ശൈലജ
- മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു സ്ത്രീയാണ് അനുയോജ്യയെന്ന് തോന്നിയാൽ അത് ചെയ്യാൻ പാർട്ടി മടിക്കില്ല: കെ.കെ.ശൈലജ
- കൊടകര കുഴൽപ്പണക്കേസ്; പൊലീസിന്റെ കണ്ടെത്തൽ തള്ളി കുറ്റപത്രം; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
- തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us