scorecardresearch

'കേരളത്തിന്റെ ഒരുമയുടെ കരുത്ത്;' വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ടു മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച സഹായം ഒന്നും ലഭിച്ചില്ലെന്ന് തറക്കല്ലിടൽ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച സഹായം ഒന്നും ലഭിച്ചില്ലെന്ന് തറക്കല്ലിടൽ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Wayanad Rehabilitation, 1

കൽപ്പറ്റയിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃക ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിൽ എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച സഹായം ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പ്‌ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്. ഏഴു സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്. എൽസ്റ്റണിൽ തയ്യാറാക്കുന്ന ടൗൺഷിപ്പിൽ മാതൃക വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഉൾപ്പെടുന്നു. 

1,000 ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ടൗൺഷിപ്പിലെ വീടുകളിലുള്ളത്. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന- വാക്സിനേഷൻ- ഒബ്സർവേഷൻ മുറികൾ,  ഒ.പി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ സജ്ജീകരിക്കും. 

ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോർ, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിലുണ്ടാവുക. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളിസ്ഥലം, പാർക്കിങ് എന്നിവ സജ്ജീകരിക്കും. മൾട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും.

Advertisment

എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ മന്ത്രിമാരായ കെ. രാജൻ, ഒ.ആർ കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാർ, പി.എ മുഹമ്മദ് റിയാസ്, പ്രിയങ്കാഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ടി സിദ്ദിഖ് എം.എൽ.എ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

Read More

Pinarayi Vijayan Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: