/indian-express-malayalam/media/media_files/2025/03/28/uehEmax5HY3EIFPQAcEv.jpg)
മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്ക് ഉൾപ്പെട്ട മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴല്‍നാടന്റെയും ഗിരീഷ് ബാബുവിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബുവാണ് ഹർജികളിൽ വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എക്സാലോജിക്കിന് 1.72 കോടി നൽകിയെന്നാണ് ആദായ നികുതി അപ്പലേറ്റ് ബോർഡിന്റെ കണ്ടെത്തൽ. രാഷ്ടീയക്കാർടക്കം സിഎംആർഎൽ 132 കോടി നൽകിയെന്ന് ആരോപണമുണ്ട്.
മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിഎംആർഎൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. എസ്എഫ്ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയെന്നും ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപെടുത്തിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
Read More
- ഒത്തുതീർപ്പ് ചർച്ചയിൽ ശ്രീമതി ടീച്ചർ കരഞ്ഞു, ഖേദപ്രകടനം എന്റെ ഔദാര്യം: ബി.ഗോപാലകൃഷ്ണൻ
- കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്; കൊടും ക്രൂരത വിവരിച്ച് കുറ്റപത്രം
- 'കേരളത്തിന്റെ ഒരുമയുടെ കരുത്ത്;' വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ടു മുഖ്യമന്ത്രി
- വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കണം; സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.