/indian-express-malayalam/media/media_files/0iQFTFLIGnaa1x3Im13N.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: ഗവർണറുടെ പ്രവൃത്തികൾ അതിരുകടക്കുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ആശയങ്ങൾ നടപ്പാക്കാനാണ് ഗവർണറുടെ ശ്രമം. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേരള ഗവര്‍ണര്‍ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയപ്രേരിത അതിക്രമത്തിന് മുതിരുകയാണ്. രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ടാണോ ഗവർണർ റോഡിൽ പോയിരുന്നത്?," യെച്ചൂരി പറഞ്ഞു.
"അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപിയുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണ്. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപി. കാശി ക്ഷേത്രത്തിന്റെയും മഥുര ക്ഷേത്രത്തിന്റെയും പേരിൽ ഇപ്പോൾ തന്നെ പല തരം പ്രചാരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പരമാധികാരത്തിൽ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബിജെപിയുടെ നടപടിയെ പൂർണ്ണമായും അപലപിക്കുന്നു," യെച്ചൂരി പറഞ്ഞു.
"മതത്തേയും വിശ്വാസത്തേയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിർക്കും. തിരഞ്ഞെടുപ്പ് മുൻനിർത്തി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുകയാണ് ബിജെപി. കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ നേരിടാൻ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇഡിയും കേന്ദ്ര സർക്കാർ ഇറക്കുന്ന പണവുമാണ്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വിഭാഗമായി ഇഡിയെ മാറ്റി. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കിയത് വർഗീയ ചീട്ട് ഇറക്കിയാണ്," യെച്ചൂരി വിമര്‍ശിച്ചു.
ReadMore:
- കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
- സൊമാലിയൽ കടക്കൊള്ളക്കാരുടെ പിടിയിലായ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.