scorecardresearch

കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്.

കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്.

author-image
WebDesk
New Update
സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്കും

ഫയൽ ചിത്രം

കൊല്ലം: കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത നടപടിക്കെതിരെ കുണ്ടറ പൊലീസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഉപരോധത്തിൽ പങ്കെടുത്ത കെ എസ് യു നേതാക്കളെ ആണ് അറസ്റ്റ് ചെയ്തത്.

Advertisment

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന കേസിലാണ് മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കൂടി ആയ ഫൈസൽ കുളപ്പാടത്തെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. എന്നാൽ സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാത്ത ഫൈസലിന്റെ പേര് പിന്നീട് ചേർത്തതാണെന്ന തെളിവ് യൂത്ത് കോൺഗ്രസ്‌ പുറത്തുവിടുകയും ചെയ്തു. കൊല്ലത്ത് നവ കേരള സദസിന് നേരെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം സിപിഎം തീർക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസ്‌ നേതാക്കളുടെ ആരോപണം.

അക്രമം നടന്ന് അരമണിക്കൂറിനകം പരിക്കേറ്റവർ ആശുപത്രിയിൽ എത്തി ഡോക്ടർക്ക് നൽകിയ മൊഴിയിൽ വെട്ടി പരിക്കേൽപ്പിച്ചത് ഒരാൾ ആണെന്ന് പറഞ്ഞിരുന്നു. ഇത് റിപ്പോർട്ടിലും ഉണ്ടായിരുന്നു. പക്ഷേ ആറ് മണിക്കൂർ കഴിഞ്ഞു കുണ്ടറ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ഫൈസൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു എന്നും കൂട്ടിചേർത്തു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസും കെ എസ് യു പ്രവർത്തകരും കുണ്ടറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.

ReadMore:

Students Strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: