scorecardresearch

സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലായ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ഐഎൻഎസ് സുമിത്ര നേതൃത്വം നൽകിയ രക്ഷാദൗത്യത്തിൽ, ധ്രുവ് ഹൈലികോപ്ടറുകളും പങ്കാളിയായി.

ഐഎൻഎസ് സുമിത്ര നേതൃത്വം നൽകിയ രക്ഷാദൗത്യത്തിൽ, ധ്രുവ് ഹൈലികോപ്ടറുകളും പങ്കാളിയായി.

author-image
WebDesk
New Update
INS Sumitra

ചിത്രം: എക്സ്/വക്താവ് നേവി

സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര നേതൃത്വം നൽകിയ രക്ഷാദൗത്യത്തിൽ, ധ്രുവ് ഹൈലികോപ്ടറുകളും ഉപയോഗിച്ചു. തട്ടിക്കൊണ്ടുപോയ എല്ലാവരെയും സുരക്ഷിതമായി രക്ഷിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു.

Advertisment

“സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഐഎൻഎസ് സുമിത്ര, ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ ഇമാൻ ഹൈജാക്ക് ചെയ്തു എന്ന ദുരിത സന്ദേശത്തോട് പ്രതികരിച്ചു. കടൽക്കൊള്ളക്കാർ കപ്പലിൽ കയറുകയും ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു, ”നാവികസേനാ വക്താവ് കമാൻഡർ വിവേക് ​​മധ്വാൾ പറഞ്ഞു.

കടൽ കൊള്ളക്കാരെ നിരായുധരാക്കി തട്ടിക്കൊണ്ടു പോയ ജീവനക്കാരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും നാവിക സേന അറിയിച്ചു. 17 ജീവനക്കാരായിരുന്നു തട്ടിക്കൊണ്ടുപോയ കപ്പലിൽ ഉണ്ടായിരുന്നത്. നടപടികൾക്ക് ശേഷം, കപ്പൽ യാത്രയ്കാകയി വിട്ടുകൊടുക്കുകയും ചെയ്തു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ള വിരുദ്ധ, സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ മിഷൻ, എല്ലാ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും, വിവേക് മധ്വാൾ പറഞ്ഞു.

ReadMore:

Advertisment
Pirates Somalia Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: