scorecardresearch

വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; കൊച്ചിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 കോടി രൂപ

സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്

സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്

author-image
WebDesk
New Update
Skype scam

കൊച്ചിയിൽ വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്

കൊച്ചി: കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെർച്വൽ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.

Advertisment

Also Read:103 ദിവസം 'ഡിജിറ്റൽ അറസ്റ്റിൽ'; ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 19.24 കോടി രൂപ

സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്. പണം നൽകിയില്ലെങ്കിൽ പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്ത് വാങ്ങുകയായിരുന്നു. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:ഡിജിറ്റൽ തട്ടിപ്പ്; നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?

Advertisment

രാജ്യവ്യാപകമായി വെർച്വൽ അറസ്റ്റ് തട്ടിപ്പിനെതിരെ പ്രചാരണങ്ങൾ നടത്തിയിട്ടും വീണ്ടും തട്ടിപ്പുകൾ ആവർത്തിക്കുകയാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തന്റെ പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ വെർച്വൽ അറസ്റ്റ് തട്ടിപ്പിനെതിരെ ബോധവതകരണം നടത്തിയിരുന്നു. 

Also Read:ഭീകരമാണ് അവസ്ഥ; 2024ൽ തട്ടിയെടുത്തത് 1,935 കോടി; ഡിജിറ്റൽ തട്ടിപ്പിന്റെ വേരുകൾ ഒരു അന്വേഷണം

മുന്ന് ദിവസം മുമ്പാണ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് ഷെയർ മാർക്കറ്റിൽ നിഷേപിക്കാമെന്ന നിലയിൽ 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പിൽ പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊൾജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയർ മാർക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയിൽ 12 ലക്ഷം രൂപ തട്ടിയ കേസിലും അന്വേഷണം നടക്കുകയാണ്. സമാനമായ രീതിയിൽ യാക്കോബായ സഭ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസും തട്ടിപ്പിന് ഇരയായി പണം നഷ്ടമായിരുന്നു.

Read More:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Online frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: