/indian-express-malayalam/media/media_files/weather-today-02.jpg)
Kerala Rains Updates
Kerala Rains Updates: കൊച്ചി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്
തീരദേശ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, ഇന്നലെ മുതൽ അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read:കുന്നംകുളത്ത് കസ്റ്റഡി മർദനം; ശക്തമായ സമരത്തിനൊരുങ്ങി കോൺഗ്രസ്
അതേസമയം, ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം, വടക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Also Read:രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്ന് മാറ്റി
തെക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
Read More:കുടുംബവഴക്ക്; തിരുവോണദിനത്തിൽ ഭാര്യയെ കുത്തിക്കൊന്ന് ശേഷം ഭർത്താവ് ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.