/indian-express-malayalam/media/media_files/xwGBlPSvscY8fxKaN78p.jpg)
ഫൊട്ടോ: facebook/ Arif Mohammed Khan
തിരുവനന്തപുരം: രാജ്ഭവനിലെ അതിഥി, സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 6 ഇനങ്ങളിലാണ് 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ് ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.
ഈ ചട്ടങ്ങൾ അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്‌ഭവനിൽ നിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥികൾക്കായുള്ള ചെലവുകൾ 20 ഇരട്ടി വർധിപ്പിക്കുക, വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടി ഉയർത്തുക, ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ വച്ചത്.
കഴിഞ്ഞ 10 വർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ് മൂന്ന് കോടി രൂപയ്‌ക്കടുത്താണ്. ഇത് പരിഗണിച്ചാണ് ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനഃക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഇത്രയും വലിയ വർധന ആവശ്യപ്പെട്ടുള്ള ഗവർണറുടെ നിലപാട് സർക്കാരിനെ വട്ടം ചുറ്റിക്കുകയാണ്.
Read more Kerala news Stories
- കർഷക ആത്മഹത്യ: മൃതദേഹവുമായി സംസ്ഥാന പാത ഉപരോധിച്ച് ബിജെപി
- 3000 മദ്യക്കുപ്പികൾ പൊട്ടി, ആളുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഇന്നലത്തെ കാറ്റിൽ ബെവ്കോയിൽ സംഭവിച്ചത്, വീഡിയോ
- കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി
- കോൺഗ്രസിനെതിരായ ആക്ഷേപം തരൂർ കാരണം; പലസ്തീൻ വിഷയത്തിലെ പ്രസ്താവന പാർട്ടി അംഗീകരിക്കുന്നില്ല: കെ മുരളീധരന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.