/indian-express-malayalam/media/media_files/zlNhzRyyIoRbJlWlbU8v.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
കൊച്ചി: ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായ കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ എക്സൈസ് സംഘം ഇന്ന് പരിശോധന നടത്തും. എത്ര രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കുകയാണ് ലക്ഷ്യം. ഇന്നലെ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് അലമാരയിൽ ഉണ്ടായിരുന്ന 3000ത്തോളം മദ്യക്കുപ്പികൾ താഴെ വീണ് പൊട്ടിയിരുന്നു. ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ചുഴലിക്കാറ്റിന് സമാനമായ ഒരു കാറ്റ് കാക്കനാട് ഭാഗത്ത് വീശിയത്. ഈ ബെവ്കോ ഔട്ട്ലെറ്റിന്റെ ഗ്ലാസ് ഡോർ ശക്തമായ കാറ്റിൽ മറിഞ്ഞുവീണതാണ് അപകട കാരണം. ഗ്ലാസ് ഡോർ ആദ്യം മദ്യം സൂക്ഷിച്ചിരുന്ന കൂളറിന് മുകളിലേക്ക് മറിയുകയും പിന്നീട് ഇത് മദ്യം സൂക്ഷിച്ചിരുന്ന അലമാരികളിലേക്ക് ചരിയുകയും ചെയ്തതാണ് ഇത്രയധികം മദ്യക്കുപ്പികൾ താഴെ വീണ് പൊട്ടാൻ കാരണമായത്.
ഈ സമയത്ത് നാല് ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും കടയുടെ പരിസരത്ത് ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. എക്സൈസ് സംഘം ഇന്നലെ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി മുതൽ ജീവനക്കാർ കാവൽ നിൽക്കുന്നുണ്ടായിരുന്നു.
അതേസമയം, ഇന്നലെ മദ്യം വാങ്ങാനെത്തിയവർ നിരാശരായി മടങ്ങേണ്ടി വന്നു. എക്സൈസിന്റെ കണക്കെടുപ്പിന് ശേഷം മാത്രമെ ഷോപ്പ് വൃത്തിയാക്കിയ ശേഷം തുറന്ന് പ്രവർത്തിക്കാനാകൂ.
Read more Similar News stories Here
- കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി
- ക്ഷേമപെൻഷന് പണം അനുവദിച്ച് ധനവകുപ്പ്; 54,000 കോടി കേന്ദ്രം നൽകാനുണ്ടെന്ന് ധനമന്ത്രി
- നവകേരള സദസ്സ് ആർഭാടമായി നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം
- വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്; രണ്ട് പേർ പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us