scorecardresearch

കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി

കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല.

കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala High Court| KSRTC | News

ഫയൽ ചിത്രം

കൊച്ചി: കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. റീ കൗണ്ടിംഗിൽ സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. എന്നാൽ, അസാധു വോട്ടുകൾ സാധുവാക്കിയതായി കാണുന്നു. ഇത് എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു. അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല.

Advertisment

റീ കൗണ്ടിംഗ് രേഖകളിൽ ഉത്തരവാദപ്പെട്ട അധികാരികൾ ഒപ്പിട്ടതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബൈലോ പാലിക്കാതെയാണോ തിരഞ്ഞെടുപ്പ് നടത്തിയതെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അപ്പീൽ നൽകേണ്ട നിയമാനുസൃത അധികാരികാരി വൈസ് ചാൻസലറാണന്നും, ഹർജിക്കാരൻ പരാതി നൽകിയിട്ടില്ലന്നും യൂണിവേഴ്സിറ്റി അറിയിച്ചു. കേസ് വിധി പറയാൻ മാറ്റി.

Check out More Entertainment Stories Here

Ksu kerala varma college union election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: