/indian-express-malayalam/media/media_files/uploads/2017/01/maoists-759.jpg)
ഫയൽ ചിത്രം
വയനാട്: വയനാട് പേരിയയിൽ പൊലിസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ് ഉണ്ടായെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി വനമേഖലയിൽ തണ്ടർ ബോൾട്ട് പൊലിസ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാർക്ക് നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തതെന്നാണ് വിവരം. പിന്നീട് പൊലിസും തിരിച്ച് വെടിയുതിർത്തു. പേരിയ ചപ്പാരം കോളനി പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.
തണ്ടർ ബോൾട്ട് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട് പൊലിസ് വളയുകയായിരുന്നു. രാത്രി എഴു മണിയോടെ ഈ വീട്ടിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘം വീടിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെ പൊലിസ് ഇവരെ ജീവനോടെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. പൊലിസ് സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ മാവോയിസ്റ്റ് സംഘം തണ്ടർ ബോൾട്ട് സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു.
നാലംഗ മാവോയിസ്റ്റ് സംഘമാണ് തണ്ടർബോൾട്ടിന് നേരെ വെടിയുതിർത്തത്. ഇതിൽ രണ്ട് പേരെ തണ്ടർബോൾട്ട് പിടികൂടിയിട്ടുണ്ട്. ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. രണ്ടു സ്ത്രീകൾ ഓടിരക്ഷപ്പെട്ടു. പ്രദേശത്ത് പൊലിസും തണ്ടർബോൾട്ട് സേനയും തെരച്ചിൽ തുടരുകയാണ്. മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിച്ചിട്ടുണ്ട്.
ഫോൺ ചാർജ് ചെയ്യാനും ഭക്ഷണം കഴിക്കാനുമായാണ് മാവോയിസ്റ്റുകൾ അനീഷിന്റെ വീട്ടിലെത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയോടെയാണ് തണ്ടർ ബോൾട്ട് സംഘം ചപ്പാരം കോളനിയിലെത്തിയത്. രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെയെത്തിയത്. തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Read more Similar News stories Here
- ആലുവയിൽ ദുരഭിമാനക്കൊല; അച്ഛൻ വിഷം കുടിപ്പിച്ച 14കാരി മരിച്ചു
- ഹൗസ് സർജൻസി ഡോക്ടർമാർ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
- അസമയത്തെ വെടിക്കെട്ട് നിരോധനം ഭാഗികമായി റദ്ദാക്കി ഹൈക്കോടതി
- സിങ്കം സിംഗിളാ താൻ വരും; വെൽഡൺ മാക്സ്വെൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us