/indian-express-malayalam/media/media_files/uploads/2018/01/doctors.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഹൗസ് സർജൻസി ഡോക്ടർമാർ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. കേരള ഹൗസ് സർജൻസ് അസോസിയേഷനും (കെഎച്ച്എസ്എ) കെപിഎംജിഎയും സംയുക്തമായാണ് സൂചന പണിമുടക്ക് നടത്തുന്നത്. തീവ്ര പരിചരണ വിഭാഗത്തിലെ അടക്കം പിജി ഡോക്ടർമാർ ഇന്ന് പണിമുടക്കുകയാണ്.
സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൌസ് സർജൻസി ഡോക്ടർമാർക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന സ്റ്റൈപ്പൻഡ് നൽകുക, ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് നൽകുന്നതിന് സമാനമായ സ്റ്റൈപ്പൻഡ് ഉറപ്പാക്കുക. ഹൗസ് സർജൻമാർക്ക് കൃത്യമായ തൊഴിൽസമയം ക്രമീകരിക്കുക, മനുഷ്യത്വരഹിതമായി അധിക ജോലി ചെയ്യിപ്പിക്കുന്നത് നിർത്തുക, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക എന്നിവയാണ് പിജി ഡോക്ടർമാരുടെ ആവശ്യങ്ങൾ.
നേരത്തെ സൂചനാ സമരം നടത്തിയിട്ടും തങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനം ഉണ്ടായിട്ടില്ലെന്നും ഹൗസ് സർജൻസ് അസോസിയേഷൻ വിമർശിച്ചു. തുടർന്നും ഇതേ സമീപനം തുടർന്നാൽ കൂടുതൽ ശക്തമായ സമരമുറകളിലേക്ക് നീങ്ങുമെന്നും ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Read More Related News Here
- കെട്ടിട ലൈസൻസിനായി റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവാസി സംരംഭകൻ; അവഗണന കാട്ടി മാഞ്ഞൂർ പഞ്ചായത്ത്
- ഛത്തീസ്ഗഡിൽ 59.19%, മിസോറമിൽ 69.86%; ആദ്യഘട്ട നിയമസഭ പോളിങ് പുരോഗമിക്കുന്നു
- ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വഴി: ജാതി സെൻസസ് വിഷയത്തിൽ മൗനം വെടിഞ്ഞ് ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us