scorecardresearch

കർഷക ആത്മഹത്യ: മൃതദേഹവുമായി സംസ്ഥാന പാത ഉപരോധിച്ച് ബിജെപി

എന്റെ മരണ കാരണം കേരള സർക്കാരും, എസ് ബി ഐ, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവരുമാണെന്ന് പ്രസാദ് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് ഒരു ബാങ്കിൽ നിന്നും വായ്പ തരുന്നില്ലെന്നും പ്രസാദ് കത്തിലൂടെ ആരോപിച്ചു.

എന്റെ മരണ കാരണം കേരള സർക്കാരും, എസ് ബി ഐ, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവരുമാണെന്ന് പ്രസാദ് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് ഒരു ബാങ്കിൽ നിന്നും വായ്പ തരുന്നില്ലെന്നും പ്രസാദ് കത്തിലൂടെ ആരോപിച്ചു.

author-image
WebDesk
New Update
prasad farmer suicide | thakazhi | kerala

ഫൊട്ടോ: സ്ക്രീൻ ഗ്രാബ്

ആലപ്പുഴ: തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മൃതദേഹവുമായി സംസ്ഥാന പാത ഉപരോധിച്ച് ബിജെപി പ്രവർത്തകർ. അമ്പലപ്പുഴ-തിരുവല്ല റോഡാണ് ഉപരോധിച്ചത്. തകഴി ജങ്ഷനിലാണ് ആംബുലൻസ് നടുറോഡിൽ നിർത്തിയത്.  ഒടുവിൽ 4.15ഓടെ മൃതദേഹം വിലാപയാത്രയായി പ്രസാദിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

Advertisment

ആലപ്പുഴ സ്വദേശി പ്രസാദാണ് (55) കാർഷിക ലോണിന്റെ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. താൻ മരിക്കാൻ പോകുന്നു എന്ന കാര്യം ഫോണിലൂടെ കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ശിവരാജൻ വീട്ടിലെത്തിയപ്പോഴേക്കും പ്രസാദ് വിഷം കുടിച്ചിരുന്നു.

കൃഷി ആവശ്യങ്ങൾക്കായി വായ്പയെടുക്കുന്നതിനായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് മനംനൊന്താണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം.

കൃഷിയിൽ പരാജയപ്പെട്ടുവെന്ന് ശിവരാജുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. തകഴി കുന്നുമ്മ അംബേദ്കർ കോളനി സ്വദേശിയാണ് മരിച്ച പ്രസാദ്.

Advertisment

എന്റെ മരണ കാരണം കേരള സർക്കാരും, എസ് ബി ഐ, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവരുമാണെന്ന് പ്രസാദ് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് ഒരു ബാങ്കിൽ നിന്നും വായ്പ തരുന്നില്ലെന്നും പ്രസാദ് കത്തിലൂടെ ആരോപിച്ചു.

അതേസമയം, പിആർഎസ് വായ്പ ഒരു കർഷകനും ബാധ്യതയാകുന്നില്ല, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനും സപ്ലൈകോയ്ക്കുമാണ്. പലിശയിലും തിരിച്ചടവിലും എല്ലാ ഘട്ടത്തിലും ഇടപെടുന്നത് സർക്കാരാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കൂടാതെ കഴിഞ്ഞ തവണ ഒരു സിനിമാ താരവും ഇതുപോലെ പ്രതികരിച്ചിരുന്നു. എന്നാൽ വസ്തുത മറിച്ചായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു, അതോടൊപ്പം വിഷയം കൂടുതൽ മനസ്സിലാക്കി പ്രതികരണം നൽകാമെന്നും മന്ത്രി പറഞ്ഞു.

കർഷകർ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും പെൻഷൻപോലും ആളുകൾക്ക് ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണെന്നും, വിഷയത്തിൽ പ്രതികരിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
farmer suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: