/indian-express-malayalam/media/media_files/uploads/2017/01/k-muraleedharan.jpg)
കെ മുരളീധരൻ എംപി (ഫയൽ ചിത്രം)
കോഴിക്കോട്: പലസ്തീൻ വിഷയത്തില്‍ കോൺഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം തള്ളി കെ മുരളീധരന്‍ എംപി രംഗത്ത്. "ശശി തരൂരിന്‍റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തരൂർ പ്രസ്താവന തിരുത്തണം. തരൂർ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തരൂരിന്‍റെ പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നില്ല.
കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണ്. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യം," അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ സർവകക്ഷി യോഗം വിളിക്കണം. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കണം. നിലവിലെ കേരളത്തിന്‍റെ അവസ്ഥയുടെ ഉദാഹരണം ആണ് ഇന്നലത്തെ കർഷക ആത്മഹത്യ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം പലസ്തീൻ ഐക്യദാർഢ്യവുമായി മുന്നോട്ട് പോകുന്നത്," കെ മുരളീധരന്‍ പറഞ്ഞു.
നേരത്തെ, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്റെ പരാമർശം. പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ പലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു.
”അപ്പോഴും ഇപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രയേൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല” ശശി തരൂർ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
Read more Kerala news Stories
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.