scorecardresearch

സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി കോൺഗ്രസ്

വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പാർട്ടി നടപടി

വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പാർട്ടി നടപടി

author-image
WebDesk
New Update
VD Satheeshan, Simi rosebell John.jpg

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച മുൻ എ.ഐ.സി.സി അംഗം സിമി റോസ് ബെൽ ജോണിനെ പാർട്ടിയിൽ നിന്നു പുറത്താക്കി കോൺഗ്രസ്. ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പാർട്ടി നടപടി.

Advertisment

കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടും തന്നെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് എത്താൻ വി.ഡി സതീശൻ അനുവദിക്കുന്നില്ലെന്നായിരുന്നു സിമി റോസിന്റെ ആരോപണം. പിഎസ്‍സി കിട്ടിയില്ലെങ്കിൽ, വീട്ടിലിരിക്കാൻ സതീശൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിമി ആരോപിച്ചു. കോൺഗ്രസിലെ പല സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും, പലരും തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും സിമി വെളിപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് സിമി റോസ് ബെൽ ജോണിനെതിരെ നടപടിയെടുത്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിനു വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി ആക്ഷേപം ഉന്നയിച്ചതെന്ന് കെപിസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെയും കെപിസിസി ഭാരവാഹികളിലെയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിമിയുടെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി, കെപിസിസി പറഞ്ഞു.

Advertisment

അതേസമയം ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. 'വി.ഡി സതീശനെതിരെ എഐസിസി വനിതാ അംഗം നടത്തിയ വെളിപ്പെടുത്തൽ അന്ത്യന്തം ഗൗരവമുള്ളതാണ്. കോൺഗ്രസിൽ അവസരം കിട്ടാൻ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നും, വി.ഡി സതീശൻ്റെ നേതൃത്വത്തിൽ ഒരു പവർ ഗ്രൂപ്പ് വർത്തിക്കുന്നു എന്നും സതീശൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ചില കാര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് പല സ്ഥാനങ്ങളിൽ നിന്നും തഴയപ്പെട്ടു എന്നും അവർ തുറന്നടിച്ചിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സിമി റോസ് ബെൽ ഉന്നയിച്ച ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും വി.ഡി സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും,' ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Read More

Congress Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: