scorecardresearch

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവരില്ല; അതാരും പ്രതീക്ഷിക്കേണ്ടന്ന് ഭാഗ്യലക്ഷ്മി

റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ ആരുടെയും പേരു പറഞ്ഞിട്ടില്ല. ഇത് എപ്പോഴോ നടന്ന വിഷയമായതുകൊണ്ടുതന്നെ വ്യക്തമായ തെളിവുകൾ കൊടുക്കാൻ സാധിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ ആരുടെയും പേരു പറഞ്ഞിട്ടില്ല. ഇത് എപ്പോഴോ നടന്ന വിഷയമായതുകൊണ്ടുതന്നെ വ്യക്തമായ തെളിവുകൾ കൊടുക്കാൻ സാധിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

author-image
WebDesk
New Update
Hema Committee report | Bhagyalakshmi

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റീസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. റിപ്പോര്‍ട്ട് വിവരാവകാശ അപേക്ഷകര്‍ക്ക് കൈമാറരുതെന്ന ഹര്‍ജി തള്ളിയാണ് വിധി. റിപോർട്ടിൻ്റെ ഉള്ളടക്കം പുറത്ത് വരുന്നത് സ്വകാര്യത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോന്‍ പാറയിൽ സമർപ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി അരുൺ തള്ളിയത്. റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞേ പുറത്തു വിടാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

Advertisment

കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ. ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവരില്ലെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. ഉള്ളടക്കമൊന്നും പുറത്തുവരില്ലെന്നും അത് ആരും പ്രതീക്ഷിക്കേണ്ടന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ ആരുടെയും പേരു പറഞ്ഞിട്ടില്ല. അങ്ങനെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് എപ്പോഴോ നടന്ന വിഷയമായതുകൊണ്ടുതന്നെ വ്യക്തമായ തെളിവുകൾ കൊടുക്കാൻ സാധിച്ചിട്ടില്ല. 

ആ നിലയിൽ നിയമപരമായി ഇത് മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ആരോപണ വിധേയനായ വ്യക്തിയുടെയും ആരോപണം ഉന്നയിച്ച വ്യക്തിയുടെയും പേരു പുറത്തുവരില്ല. ഇവർ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ മാത്രമാണ് പുറത്തുവരാൻ പൊകുന്നതെന്നാണ് താൻ മനസിലാക്കിയിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 

ഒരു വാർത്ത വെറുതേ പുറത്തു വന്നിട്ട് കാര്യമില്ല. വ്യക്തമായ ഒരു നിയമനടപടി ഇതിൽ സ്വീകരിക്കാൻ പറ്റുമോ എന്നതാണ് ചോദ്യം. നടപടി സ്വീകരിക്കാൻ പറ്റാത്തിടത്തോളം ഈ പേരുകളൊന്നും പുറത്തു വരില്ല. എന്നാൽ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭനിക്കുന്ന ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ റിപ്പോർട്ടിലുണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Advertisment

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി പഠിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ സര്‍ക്കാരും വിവരാവകാശ കമ്മീഷനും വനിത കമ്മീഷനും അനുകൂലിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സിനിമയിലെ സ്ത്രീകളുടെ സംഘടന വിമൻ ഇൻ സിനിമാ കളക്ടീവും ഹർജിയെ എതിർത്തു. 

ഹർജിയിൽ പൊതുതാൽപര്യമില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഹർജിക്കാരന് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നായിരുന്നു സർക്കാർ നിലപാട്. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങളും സാക്ഷിമൊഴികളും ഒഴിവാക്കി അപേക്ഷകർക്ക് റിപോർട്ട് നൽകാനാണ് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

Read More

Baghyalakshmi Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: