/indian-express-malayalam/media/media_files/uploads/2019/07/murali-kannampilly-1.jpg)
മുരളി കണ്ണമ്പിള്ളി
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്. കാക്കനാട് തേവയ്ക്കലിലെ വീട്ടിൽ എട്ടു പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. വീട്ടിലെ കതക് പൊളിച്ചാണ് സംഘം അകത്തുകടന്നത്. മുരളി ഈ വീട്ടിൽ മകനോടൊപ്പമാണ് താമസം.
തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഉദ്യോ​ഗസ്ഥ സംഘം പരിശോധനയ്ക്ക് എത്തിയിരിക്കുന്നതായാണ് വിവരം. വാറണ്ടുമായാണ് സംഘമെത്തിയത്. വാതിൽ തുറക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെങ്കിലും തന്റെ അഭിഭാഷകൻ എത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടർന്നാണ് സംഘം വാതിൽ പൊളിച്ച് അകത്ത് കടന്നത്.
റെയ്ഡിനുശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും സംഘം കടന്നേക്കും. പുണെ യെര്‍വാദ ജയിലിലായിരുന്ന കണ്ണമ്പിളളി അഞ്ച് വര്‍ഷം മുന്‍പാണ് ജയില്‍ മോചിതനായത്.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്, ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- അർജുനായുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും, ലോറിയുടെ സ്ഥാനം കണ്ടെത്താൻ റഡാർ പരിശോധന
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; 12 ജില്ലകൾക്ക് നിർദേശം
- തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; 24കാരിക്ക് രോഗം സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us