/indian-express-malayalam/media/media_files/b3I1YFeFqfvek9KzgHXZ.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ബലാത്സംഗക്കേസില്‍ മുൻകൂർ ജാമ്യം തേടി നടന്‍ സിദ്ദിഖ് സമർപിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമാണ് സിദ്ദിഖിൻ്റെ വാദം. ഹോട്ടൽ മുറിയിൽ ഹർജിക്കാരൻ ബലാൽസംഗം ചെയ്തെന്ന് ഉന്നയിക്കുന്ന പരാതിക്കാരിക്ക് മാസമോ, സംഭവ ദിവസമോ ഓർമ്മയില്ലെന്ന് സിദ്ദിഖ് ഹർജിയിൽ ആരോപിച്ചു.
2019 വരെ പരാതിക്കാരി ഹർജിക്കാരൻ ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ തിയറ്ററിൽ സിനിമയുടെ പ്രിവ്യൂവിനിടെ ഹർജിക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഇപ്പറയുന്ന ആരോപണങ്ങൾ പ്രവർത്തികമാക്കാൻ പറ്റുന്ന ഇടമല്ല സിനിമ തിയറ്ററെന്ന് സിദ്ദിഖ് വാദിച്ചു.
നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമല്ലെന്ന് കണ്ട് ബലാൽസംഗമടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച് ഹർജിക്കാരനെ അറസ്റ്റു ചെയ്യിക്കാനാണ് പരാതിക്കാരിയുടെ നീക്കം.അറസ്റ്റു ചെയ്യേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കാരണങ്ങളില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിൻ്റെ ആവശ്യം.
2016ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടി മെഴിനൽകിയത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. മലയാള സിനിമയിലെ നമ്പർ വൺ ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു.
യുവനടിയുടെ ആരോപണത്തെത്തുടർന്ന് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന് ഇ-മെയിൽ വഴിയാണ് സിദ്ദിഖ് രാജി സമർപ്പിച്ചത്. തനിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണ് രാജിയെന്നും ആരോപണത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
Read More
- അമീബിക് മസ്തിഷ്ക ജ്വരം: ലോകത്ത് രോഗമുക്തി നേടിയ 25ൽ 14 പേരും കേരളത്തില്‍ നിന്ന്, ചരിത്ര നേട്ടം
- സുഭദ്ര കൊലക്കേസ്; പ്രതികൾ മണിപ്പാലിൽ അറസ്റ്റിൽ
- സീതാറാം യച്ചൂരി അന്തരിച്ചു
- നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി
- ഒഴിവാക്കൽ നടന്നു; ഹേമാ കമ്മിറ്റിയ്ക്കെതിരെ ഫെഫ്ക
- എഡിജിപിയെ മാറ്റണമെന്ന് നിലപാടിൽ മാറ്റമില്ല:ബിനോയ് വിശ്വം
- എഡിജിപി വിഷയത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല:എംവി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.