/indian-express-malayalam/media/media_files/gw81DyzghXkgwpY3AY47.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: മലയാളം സിനിമയിൽ പവർ ഗ്രൂപ്പന് സാധ്യതയില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. കോടിക്കണക്കിന് മുതൽ മുടക്കുള്ള മേഖലയാണ് സിനിമ. എത്ര പവറുള്ള ആളിനും അങ്ങനെ സിനിമ വിജയിപ്പിക്കാനാകില്ലെന്നും, പവർ ഗ്രൂപ്പ് നിലനിൽക്കില്ലെന്നും മുകേഷ് പറഞ്ഞു. സ്ത്രീകൾ കലാരംഗത്ത് അഭിമാനത്തോടെയും അന്തസോടെയും ജോലിചെയ്യണമെന്ന് ആഗ്രഹിക്കുന്ന​ ആളാണ് താനെന്നും, മുകേഷ് പറഞ്ഞു.
ബംഗാളി നടിയോട് അപമര്യാതയായി പെരുമാറിയെന്ന ആരോപണത്തൽ, രാജി ആവശ്യപ്പെട്ടശേഷം, സംവിധായകൻ രഞ്ജിത്ത് നിരപരാധിയാണെങ്കിൽ എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമെന്ന് മുകേഷ് ചോദിച്ചു. 'രഞ്ജിത്ത് രാജിവയ്ക്കണമെന്ന് ഞാൻ പറഞ്ഞ ശേഷം അയാൾ നിരപരാധിയാണെന്ന് അറിഞ്ഞാൽ അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും. അല്ലെങ്കിൽ രാജി വയ്ക്കേണ്ട എന്നു പറഞ്ഞശേഷം അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ അതും പ്രശ്നമാകും. അതൊക്കെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്.
രജിത്ത് സഹപ്രവര്‍ത്തകനും, ഏറ്റവും അടുത്ത സുഹൃത്തുമാണ്. അദ്ദേഹം പറയുന്നത് തെറ്റു ചെയ്തില്ലാ എന്നാണ്. അത്തരമൊരു സാഹചര്യത്തിൽ ഒരു സംഘടന അന്വേഷിച്ച് വസ്തുത കണ്ടെത്തട്ടെ,' എന്ന് മുകേഷ് പറഞ്ഞു. നടി പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കാൻ സാധിക്കൂ എന്നും മുകേഷ് വ്യക്തമാക്കി. അമ്മ സംഘടനയിലെ കാര്യങ്ങൾ അതിന്റെ ഭാരവാഹികൾ പറയുമെന്നും താൻ ഇപ്പോൾ ഭാരവാഹി അല്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
കലാരം​ഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ ഏതെങ്കിലും തരത്തിൽ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുകേഷ് ആവശ്യപ്പെട്ടു. 'ഞാൻ ഒരു കലാകുടുംബത്തിൽ നിന്നുള്ളയാളാണ്. എന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയിക്കുന്നുമുണ്ട്. സഹോദരിയുടെ മക്കൾ ഡയറക്ടറുമാരാണ്. കുടുംബത്തിൽ ഒരുപാട് പേർ കലാരംഗത്തും നാടകരം​ഗത്തും സീരിയൽ രം​ഗത്തും ഒക്കെ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾ കലാരംഗത്ത് അഭിമാനത്തോടെയും അന്തസോടെയും ജോലിചെയ്ത് പേരും പ്രശസ്തിയും നേടുന്നതിനുള്ള നല്ല സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന​ ആളാണ് ഞാൻ' മുകേഷ് പറഞ്ഞു.
Read More
- രഞ്ജിത്തിനെതിരായ ആരോപണം:സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.